എം.പി മുസ്തഫൽ ഫൈസിക്ക് മാപ്പിളകലാ അക്കാദമി പുരസ്‌കാരം
കൊണ്ടോട്ടി: ഗ്രന്ഥകാരനും ഖുർആൻ വ്യാഖ്യാതാവും സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ എം.പി മുസ്തഫൽ ഫൈസിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ആദര പുരസ്‌കാരം നൽകും. കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും പഴക്കമുള്ളതെന്ന് കണക്കാക്കപ്പെടുന്ന അറബി മലയാള കാവ്യമായ മുഹിയുദ്ധീൻ മാലക്ക് വിശദമായ പരിഭാഷയും ആശയ വ്യാഖ്യാനവും എഴുതിയിട്ടുണ്ട്. മുസ്തഫൽ ഫൈസിയുടെ 12 വാള്യങ്ങളുള്ള ഖുർആൻ പരിഭാഷ പ്രശസ്തമാണ്. മലയാളത്തിൽ 20ലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ മുസ്തഫൽ ഫൈസിയുടെ 'ഓറിയന്റലിസം' എന്ന കൃതിക്ക് അൽ മഖ്ദൂം അവാർഡ് ലഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന പ്രഭാഷകനായ അദ്ദേഹം വളാഞ്ചേരി പുറമണ്ണൂരിലെ അൽ മജിലിസ് സ്ഥാപനങ്ങളുടെ സ്ഥാപകനും സെക്രട്ടറിയുമാണ്. തിരൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'അൽ മുബാറക്ക്' വാരികയുടെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."