ഇന്ത്യയില്‍ നിര്‍മ്മാണത്തിനൊരുങ്ങി ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയര്‍ബസ്: കൂട്ടിന് ടാറ്റയും
സി295 ഗതാഗത വിമാനത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റമ്സു (TASL)മായി ചേര്‍ന്ന് ഇന്ത്യയിലെ രണ്ടാമത്തെ അസംബ്ലി ലൈന്‍ തുറക്കാന്‍ ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയര്‍ബസ്.
ഇതിനായി എട്ട് സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രാന്‍സ്, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലെ നിര്‍മ്മാണ ഷാലകള്ക്ക് ശേഷം ഇന്ത്യയിലെ പ്ലാന്റായിരിക്കും സിംഗ്ള്‍ എഞ്ചിന് ഹെലികോപ്റ്ററായ എച്ച് 125 നിര്‍മ്മിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ 10 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ഹെലികൊപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.നിര്‍മ്മാണശാലക്കായി എട്ട് സൈറ്റുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, അന്തിമമായ തീരുമാനത്തിലെത്തിയിട്ടില്ലെന്നും പുരോഗമിക്കുകയാണെന്നും എച്ച് 125 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള സൈറ്റ് ഏതെന്ന് ഉടന്‍ പുറത്തുവിടുമെന്നും എയര്‍ബസ് ഹെലികോപ്റ്റേഴ്സ് ഗ്ലോബല്‍ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഒലിവിയര്‍ മൈക്കലോണ്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യമായ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് ഈ സംരംഭം എന്നാണ് വിലയിരുത്തലുകള്‍. ഇതോടെ, അടുത്ത പത്തുവര്‍ഷത്തില്‍ വ്യോമയാനം വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇന്ത്യയിലും ചൈനയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് എയര്‍ബസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."