HOME
DETAILS

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

  
Shaheer
July 09 2025 | 02:07 AM

X Flags Media Censorship in India Centre Blocks 2355 Accounts Including Reuters

ന്യൂഡൽഹി: ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ 'എക്സ്'. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രസർക്കാർ നിർദേശിച്ചുവെന്നും ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ് വെളിപ്പെടുത്തി.

ജൂലൈ മൂന്നിലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് ഉൾപ്പെടെയുള്ള 2355 അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്. ഐ.ടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഒരുമണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദേശം. യാതൊരു കാരണവും പറയാതെ അക്കൗണ്ടുകൾ റദ്ദാക്കാൻ നിർദേശിച്ച ഐ.ടി മന്ത്രാലയം, ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഈ അക്കൗണ്ടുകളെല്ലാം ബ്ലോക്ക്ചെയ്ത നിലയിൽ തുടരണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റോയിട്ടേഴ്സിന്റെയും റോയിട്ടേഴ്സ് വേൾഡിന്റെയും അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യാൻ സർക്കാർ അഭ്യർഥിച്ചെന്നും എക്സ് അതിന്റെ ഗ്ലോബൽ ഗവേണൻസ് അഫയേഴ്സ് അക്കൗണ്ട് വഴി പങ്കുവച്ച കുറിപ്പിലുണ്ട്. നേരത്തെ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് തടയാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്.

ഈ അവകാശവാദത്തെ തള്ളുന്നതാണ് എക്‌സിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നടക്കുന്ന മാധ്യമ സെൻസർഷിപ്പിൽ തങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ലഭ്യമായ എല്ലാ നിയമവഴികളും പരിശോധിച്ചുവരികയാണ്. ഇത്തരം നടപടികൾ ബാധിച്ച ഉപയോക്താക്കളോട് കോടതികൾവഴി നിയമപരമായ പരിഹാരമാർഗങ്ങൾ തേടാൻ ആവശ്യപ്പെടുകയാണെന്നും എക്സ് കുറിച്ചു.

ജൂലൈ 3 ന് അർധരാത്രിയോടെ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിൽ കയറിയ ഉപയോക്താക്കൾക്ക് 'നിയമപരമായ ആവശ്യത്തിന് റോയിട്ടേഴ്‌സ് ഇന്ത്യയിൽ തടഞ്ഞുവച്ചിട്ടുണ്ട്' എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. പ്രതിഷേധം ഉയർന്നതോടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാൻ എക്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.

X, formerly known as Twitter, has alleged media censorship in India after the Centre ordered the blocking of 2,355 social media accounts, reportedly including those linked to Reuters and other outlets.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  3 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  3 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  3 days ago