HOME
DETAILS

ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽ സോഹാറിലെ ഗർഭിണികൾക്കായി പ്രഗ്നൻസി കാർണിവൽ സംഘടിപ്പിച്ചു

ADVERTISEMENT
  
Web Desk
July 22 2024 | 16:07 PM

Aster Al Rafah Hospital organized a pregnancy carnival for pregnant women in Sohar

സോഹാർ : ഒമാനിലെ സോഹാറിൽ ആസ്റ്റർ അൽ റഫാ ആശുപത്രി യുടെ നേതൃത്വത്തിൽ ത്രിമാസങ്ങളിലുമുള്ള ഗർഭിണികൾക്കും വേണ്ടി പ്രത്യേകമായി ഒരുക്കിയ പ്രഗ്നൻസി കാർണിവൽ പരിപാടി സംഘടിപ്പിച്ചു.  സമഗ്രമായ ഗർഭകാല പരിചരണം, വിവിധ തരം ഇന്ററാക്റ്റിംഗ് സെഷനുകൾ, പുണരുജ്വീവന പരിപാടികൾ,  പാമ്പറിംഗ് സെഷനുകൾ, കോംപ്ലിമെൻ്ററി മെറ്റേണിറ്റി പോർട്രെയ്‌റ്റുകൾ എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി അരങ്ങേറി. പങ്കെടുത്തവർക്ക് അത്താഴവിരുന്നും , കോംപ്ലിമെൻ്ററി 'റോയൽ ഡെലിവറി' പാക്കേജ് ലഭിക്കാനുള്ള ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.

100 ലധികം ഗർഭിണികൾ പരിപാടിയിൽ പങ്കെടുത്തു. ഗർഭണികളുടെ കൂടെ വന്ന സ്ത്രീകൾ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഇരുന്നുറോളം സ്ത്രീകളും 
സോഹാർ ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകൾ ആയ ഡോക്ടർ സഹീദ അബ്ദുല്ല, ഡോക്ടർ അഞ്ജലി റാണി എന്നിവരും പരിപാടിയുടെ ഭാഗമായി.

സോഹാറിൽ ആദ്യമായി ഇത്തരത്തിൽ ഒരു ആസ്റ്റർ പ്രെഗ്നൻസി കാർണിവൽ സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക് സോഹാർ ആൻഡ് ഇബ്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  ഡോ. ജയ്കിഷെൻ അഗിവാൾ പറഞ്ഞു.  ഗർഭിണികളായ സ്ത്രീകൾക്ക്  അത്യാവശ്യമായ ഗർഭകാല പരിചരണം സംബന്ധിച്ച അറിവും, ധൈര്യവും പകർന്നു നൽകുന്ന പരിപാടിയായായതിനാൽ, അവരെ സംബന്ധിച്ച് വളരെയധികം പ്രയോജനകരമാണിതെന്നും ന്നും അദേഹം പറഞ്ഞു. ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന അമ്മമാർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യകരമായ അന്തരീക്ഷം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.  ഗർഭകാലത്തെ മനോഹരമായ യാത്ര ആഘോഷിക്കാനും പിന്തുണയ്ക്കാനും കഴിയുന്നത് തങ്ങളുടെ പ്രിവിലേജ് ആണെന്നും , ഭാവിയിൽ ഇത്തരം നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്നും അദേഹം. കൂട്ടിച്ചേർത്തു.

പരിപാടിയിലുടനീളം പങ്കെടുത്തവർക്കെല്ലാം, പ്രഗത്ഭ ആരോഗ്യ വിദഗ്ദ്ധരിൽ നിന്നും വിജ്ഞാനപ്രദമായ നിരവധി അറിവുകളും വ്യക്തിഗത പരിഗണനയും ലഭിച്ചു. ഈ ഒത്തു ചേരൽ സ്ത്രീകൾക്ക് ആവിസ്മരണീയവും സമ്പന്നവുമായ അനുഭവമായി മാറി. മാതൃ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടി. സാമൂഹിക അന്തരീക്ഷം വളർത്തുന്നതിനും ഇത് സഹായകമായി. സമഗ്രമായ പരിചരണം നൽകുന്നതിനും സോഹാറിലെ ഗർഭിണികളുടെ ഗർഭ കാലത്തെ ആദരിക്കുന്നതിനുമുള്ള ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നതായിരുന്നു പ്രഗ്നൻസി കാർണിവൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി

Kerala
  •  an hour ago
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്

Kerala
  •  an hour ago
No Image

നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Tech
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ

Kerala
  •  3 hours ago
No Image

പി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ

uae
  •  3 hours ago
No Image

എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ

Kerala
  •  4 hours ago
No Image

മാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Kerala
  •  5 hours ago
No Image

പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  5 hours ago