സ്വർണവില വീണ്ടും കുറഞ്ഞു; പവന്റെ വില 54,000 രൂപയിൽ താഴെ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചായി സ്വര്‍ണവില കുറയുന്നത് തുടരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 54,000ല്‍ താഴെയെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6745 രൂപയാണ് ഇന്നത്തെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. വീണ്ടും റെക്കോർഡ് ഭേദിക്കുമെന്ന അവസ്ഥയിൽ നിന്ന് ഇടിയുകയായിരുന്നു.
മെയ് മാസം 20 ന് 55,120 രൂപയിൽ എത്തിയതാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.
ജൂലൈ മാസത്തെ സ്വർണവില
1-Jul-24 53000 (Lowest of Month)
2-Jul-24 53080
3-Jul-24 53080
4-Jul-24 53600
5-Jul-24 53600
6-Jul-24 54120
7-Jul-24 54120
8-Jul-24 53960
9-Jul-24 53680
10-Jul-24 53680
11-Jul-24 53840
12-Jul-24 54080
13-Jul-24 54080
14-Jul-24 54080
15-Jul-24 54000
16-Jul-24 54280
17-Jul-24 55000 (Highest of Month)
18-Jul-24 54880
19-Jul-24 54520
20-Jul-24 54240
21-Jul-24 54240
22-Jul-24 54160
23-Jul-24 53960
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."