HOME
DETAILS

നിങ്ങളറിഞ്ഞോ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താല്‍,ഭക്ഷണ ബില്ലിലും, വിമാനക്കൂലിയിലും ഇളവ്

  
Abishek
July 23 2024 | 08:07 AM

Did you know that if you recycle plastic, you can save on food bills and air fares

 

അബൂദബിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഓടിക്കുന്ന റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകള്‍ (RVM) വഴി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യുന്നതിലൂടെ എയര്‍ടിക്കറ്റുകള്‍, റസ്റ്റോറന്റ് ബില്ലുകള്‍,ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയില്‍ വലിയ ഇളവുകള്‍ ലഭിക്കും.
യു.എ.ഇ നിവാസികള്‍ക്കിടയില്‍ സുസ്ഥിര മാലിന്യ സംസ്‌കരണ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തദ്‌വീര്‍ ഗ്രൂപ്പ് പ്രാദേശികമായി നിര്‍മ്മിച്ച 25 RVM കള്‍ പാര്‍ക്കുകള്‍, വിമാനത്താവളങ്ങള്‍, മന്ത്രിസഭാ കെട്ടിടങ്ങള്‍ എന്നിവ പോലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഇത്തരം സംരഭങ്ങളിലൂടെ 2030 ഓടെ അബൂദബിയിലെ മാലിന്യത്തിന്റെ 80 ശതമാനവും കുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തദ്‌വീര്‍ ഗ്രൂപ്പ് വക്താവ് അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് കുപ്പികളും അലുമിനിയം ക്യാനുകളും റീസൈക്കിള്‍ ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് RVM.  റീസൈക്ലിംഗിനായി നല്‍കുന്ന ഓരോ പ്ലാസ്റ്റിക് കുപ്പികള്‍ക്കും അലുമിനിയം ക്യാനുകള്‍ക്കും ക്രെഡിറ്റ് പോയിന്റ് ലഭിക്കും. ഇത് വിവിധ വ്യാപാരികളില്‍ നിന്നും റെഢീം ചെയ്യാവുന്നതാണ്. 

Noon.com, Amazon, Lufthansa, Gourmet Lab, Max, Brands for Less, Filli, Emax, Dreamworks Spa എന്നിവരില്‍ നിന്ന് വിമാനക്കൂലിയില്‍ 100 ദിര്‍ഹം കുറവ്, സൗജന്യ മധുര പലഹാരം, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവ നേടിയെടുക്കാം.

RVM ന്റെ പ്രവര്‍ത്തനം 
തദ്‌വീര്‍ റിവാര്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ RVM ലെ AI  ക്യാമറ സ്‌കാന്‍ ചെയ്യും. ഒരു പ്ലാസ്റ്റിക് കുപ്പിയോ, അലുമിനിയം ക്യാനോ നിക്ഷേപിക്കുമ്പോള്‍ RVM ലെ സ്‌ക്രീനില്‍ ഒരു QR കോഡ് പ്രദര്‍ശിപ്പിക്കും, ഈ കോഡ് സ്‌കാന്‍ ചെയ്യുന്നത് ക്രെഡിറ്റ് പോയിന്റുകള്‍ ലഭിക്കാന്‍ കാരണമാകുന്നു. ഈ ക്രെഡിറ്റ് പോയിന്റുകള്‍ വൗച്ചറുകള്‍ക്കോ, ഡിസ്‌കൗണ്ടുകള്‍ക്കോ വേണ്ടി ഉപയോഗിക്കാം. 

RVM സ്ഥാപിക്കാൻ തെരഞ്ഞെടുത്ത സ്ഥലങ്ങൾ 
ആർവിഎമ്മുകൾ ആരംഭിക്കുന്നതിന് ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ പങ്കാളികളുമായി തദ്‌വീർ ഗ്രൂപ്പ് അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. തദ്‌വീർ ഗ്രൂപ്പ് ആസ്ഥാനം, സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, ധനകാര്യ മന്ത്രാലയം, ADNEC, ഖലീഫ സ്‌ക്വയർ, യുഎഇ യൂണിവേഴ്‌സിറ്റി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ, ഉമ്മുൽ ഇമറാത്ത് പാർക്ക്, അൽ വഹാ പാർക്ക്, റബ്ദാൻ പാർക്ക് എന്നിവിടങ്ങളിൽ ഈ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 

സമൂഹത്തിന്റെ സ്വാധീനം 
മാലിന്യ നിര്‍മാര്‍ജനത്തില്‍ സമൂഹത്തിന്റെ പങ്ക് ഏറെ വലുതാണ്, മാലിന്യ നിർമാർജനത്തിനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ വൈദഗ്ധ്യവും പങ്കാളിത്തവും തുടർന്നും പ്രയോജനപ്പെടുത്തും, യുഎഇയുടെ സുസ്ഥിര വികസന അജണ്ടയിൽ സംഭാവന നൽകുകയും 2030 ഓടെ മാലിന്യത്തിൻ്റെ 80 ശതമാനവും കുറക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അൽ ധഹേരി ചൂണ്ടിക്കാട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  6 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  6 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  6 days ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  6 days ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  6 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  6 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  6 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  6 days ago