ഭൂമിരേഖ ലഭിക്കാന്‍ ഓഫിസുകള്‍ കയറിയിറങ്ങി അബ്ദുല്‍ കരീം
ചായ്യോത്ത്: തലചായ്ക്കാനായി പതിച്ചുകിട്ടിയ ഭൂമിയുടെ രേഖയ്ക്കായുള്ള അബ്ദുല്‍ കരീമിന്റെ അലച്ചിലിനു 42 വര്‍ഷം പിന്നിടുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോത്തെ ഭാര്യവീട്ടില്‍ താമസിക്കുന്ന അബ്ദുല്‍ കരീമാണ് പ്രായത്തിന്റെ തളര്‍ച്ചയിലും ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
1974 ലാണ് കരീമിനു കള്ളാര്‍ വില്ലേജില്‍ ഒരേക്കര്‍ ഭൂമി പതിച്ചുകിട്ടിയത്. 1993 വരെ നികുതിയും അടച്ചിരുന്നു. പക്ഷേ ഈ ഭൂമി ഇതുവരെയായും അളന്നുകൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതിനായി ഇദ്ദേഹം കയറിയിറങ്ങാത്ത പടികളുമില്ല. നിരവധി തവണ കലക്ടര്‍, താലൂക്ക് ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കു അപേക്ഷ നല്‍കിയെങകിലും നിരാശയായിരുന്നു കൂട്ടുനിന്നത്. വിവിധ ഓഫിസുകളില്‍ നല്‍കിയ അപേക്ഷകളുടെ പകര്‍പ്പുകളും കരീമിന്റെ കൈയിലുണ്ട്. ഇതെല്ലാം കാണിച്ച് നിരവധി അദാലത്തുകളില്‍ പരാതി നല്‍കിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. അപേക്ഷയില്‍ പറയുന്ന സ്ഥലം സര്‍വേ ചെയ്ത് പൂര്‍ത്തിയായിട്ടില്ലെന്നാണു അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഇതിനായി സര്‍വേ ടീമിനെ നിയോഗിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന മറുപടി. മരിക്കുന്നതിനു മുന്‍പെങ്കിലും ഭാര്യ അഫ്‌സത്തിനും ആറു മക്കളോടുമൊപ്പം ഈ ഭൂമിയില്‍ സ്വന്തമായി വീടുപണിത് താമസിക്കാന്‍ കഴിയണം എന്നാണ് കരീമിന്റെ ഇപ്പോഴത്തെ പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."