HOME
DETAILS

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സുരക്ഷ മാനദണ്ഡങ്ങളിറക്കി ദുബൈ പൊലിസ്

  
July 24, 2024 | 9:01 AM

Attention e-scooter users; Dubai Police issued security standards

 

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇ-സ്‌കൂട്ടര്‍ പോലുള്ള ഗതാഗത മാര്‍ഗങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദുബൈ ഗവണ്‍മെന്റിനുള്ളത്. അത്തരത്തില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷ മാനദണ്ഡങ്ങളിറക്കിയിരിക്കുകയാണ് ദുബൈ പൊലിസ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ 
  
1.സുരക്ഷാ ഗിയര്‍ ധരിക്കുക:  യാത്രക്കാര്‍ ഹെല്‍മെറ്റുകളും, റിഫ്‌ളക്ടീവ് വെസ്റ്റുകളും ധരിക്കുക. 

2.ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കനുവദിച്ച പാതകള്‍ മാത്രം ഉപയോഗിക്കുക. 

3.അധിക യാത്രക്കാരെ അനുവദിക്കുന്നതല്ല.

4.യാത്രക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഒഴിവാക്കുക.

കൂടാതെ ട്രാഫിക് നിയമങ്ങള്‍ അവഗണിക്കുക, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, ഉചിതമായ സുരക്ഷാ ഗിയര്‍ ധരിക്കാതിരിക്കുക തുടങ്ങിയ ഇ-സ്‌കൂട്ടര്‍ അപകടങ്ങളുടെ പൊതുവായ കാരണങ്ങളെക്കുറിച്ചും വീഡിയോ പറയുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചു കൊണ്ടുള്ള റൈഡിംഗ്, വാഹനങ്ങളിലെ അപര്യാപ്തമായ സാങ്കേതിക സവിശേഷതകള്‍ എന്നിവയാണ് മറ്റ് പ്രശ്നങ്ങളായി പറയുന്നത്.


ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍

മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കോ സൈക്കിളോ ഓടിച്ച് മറ്റുള്ളവരെ അപകടത്തിലാക്കുക, അല്ലെങ്കില്‍ ഇത്തരം റോഡുകളില്‍ ഇ-സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റുക. തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

ആവശ്യത്തിന് സജ്ജീകരിക്കാത്ത ഇ-ബൈക്കുകളിലോ സൈക്കിളുകളിലോ യാത്രക്കാരെ കൊണ്ടുപോകുകയോ ട്രാഫിക്ക് നിയമം ലംഘിച്ച് സവാരി ചെയ്യുകയോ ചെയ്യുന്നതിന് 200 ദിര്‍ഹം പിഴ ലഭിക്കും.

ദുബൈ പൊലിസ് ആപ്പിലെ പൊലിസ് ഐ ഫീച്ചര്‍ വഴിയോ വി ആര്‍ ഓള്‍ പൊലിസ് എന്ന (901) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  17 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  18 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  18 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  18 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  18 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  18 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  18 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  18 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  18 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  18 days ago