ചോറിനൊപ്പം കഴിക്കാന്‍ കൊതിയൂറും കൂന്തല്‍ റോസ്റ്റ്
കൂന്തല്‍ സമയമാണല്ലോ ഇത്. ഇതില്‍ കലോറി വളരെ കുറവും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുകയും ചെയ്യുന്നതാണ്.
കൂന്തല്‍ - അരകിലോ
സവാള- ഒന്ന്
തക്കാളി- രണ്ട്
പച്ചമുളക്- 4
തേങ്ങാകൊത്ത്- ചെറിയ കപ്പ്
കറിവേപ്പില- കറിവേപ്പില
മുളകുപൊടി- ഒരു സ്പൂണ്‍
കുരുമുളക് പൊടി- അര സ്പൂണ്‍
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉലുവ ഇട്ടു കൊടുക്കുക. ഇനി തേങ്ങാകൊത്തു ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം സവാളയിട്ട് വഴന്നുവരുമ്പോള്‍ തക്കാളി യും കറിവേപ്പിലയും പച്ചമുളകും ഗരംമസാലയും കുരുമുളകു പൊടിയുമിട്ട് നന്നായി വഴറ്റുക.
ഇനി ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച ഗ്രേവിയിലേക്ക് കൂന്തല്‍ ഇടുക. ഉപ്പും ചേര്‍ക്കുക. എന്നിട്ട് തിളപ്പിക്കുക. ഡ്രൈ പരുവത്തിലായാല്‍ തീ ഓഫ്‌ചെയ്ത് കറിവേപ്പില വിതറുക. കിടിലന്‍ കൂന്തല്‍ റോസ്റ്റ് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."