യു.എ.ഇ; 'ഗോ ഗ്രീന്‍, കാരി ക്‌ളീന്‍' സംരംഭത്തിന് തുടക്കം
ദുബൈ: ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ച യു.എ.ഇ ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ ഉത്തരവിന് പിന്തുണയുമായി ദുബൈയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ റീടെയില്‍ ഔട്‌ലെറ്റുകള്‍ 'ഗോ ഗ്രീന്‍, കാരി ക്‌ളീന്‍' സംരംഭത്തിന് തുടക്കം കുറിച്ചു. പ്‌ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം സുസ്ഥിര നയങ്ങളെ പിന്തുണയ്ക്കുന്ന പുനരുപയോഗ കടലാസ് ബാഗുകള്‍ ഷോപ്പിംഗിന് വീടുകളില്‍ നിന്നും കൊണ്ടുവന്ന് ഉപയോഗിക്കാന്‍ ഈ ക്യാംപയിന്‍ യു.എ.ഇ നിവാസികളെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദവും വീണ്ടും ഉപയോഗിക്കാവുന്നതുമായ സുസ്ഥിര കടലാസ് ബാഗുകള്‍ ഉപയോഗിക്കാന്‍ യു.എ.ഇയിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വലിയ മാറ്റത്തിന് തുടക്കമിടുകയാണ് ഈ ഉദ്യമം.
ഇതിന്റെ ഭാഗമായി 280,000 പുനരുപയോഗ ബാഗുകള്‍ സൗജന്യമായി ഉപയോക്താക്കള്‍ക്ക് നല്‍കി. പ്‌ളാസ്റ്റിക് സഞ്ചികളുമായി കടയില്‍ പ്രവേശിക്കുന്ന ഉപയോക്താക്കള്‍ക്ക് മികച്ച നിലവാരവും ഭംഗിയുമുള്ള ആസ്റ്റര്‍ ഫാര്‍മസി ബ്രാന്‍ഡഡ് സുസ്ഥിര ബാഗുകള്‍ സൗജന്യമായി നല്‍കുന്നതിന് ഫാര്‍മസി ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ആസ്റ്റര്‍ ഫാര്‍മസി ലൊക്കേഷനുകളിലുടനീളം ഈ പുനരുപയോഗ ബാഗുകള്‍ പുറത്തിറക്കുകയും ഉപയോക്താക്കളുടെ പെരുമാറ്റങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുമ്പോള്‍, കൂട്ടായ റീടെയില്‍ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതായി ആസ്റ്റര്‍ റീടെയില്‍ സി.ഇ.ഒ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. എല്ലാവരുടെയും പ്രചോദനം, സമര്‍പ്പണം, അര്‍പ്പണബോധം, ടീം വര്‍ക്ക് എന്നിവ ഉപയോഗപ്പെടുത്തി സമൂഹത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ എല്ലാ സ്റ്റോറുകളെയും പരിസ്ഥിതി സൗഹൃദ സ്റ്റോറുകളാക്കി മാറ്റാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."