ഒമാനിൽ സെപ്റ്റംബർ 1 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധനം
ഒമാനിൽ ഈ സെപ്റ്റംബർ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ജൂലൈ 23-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ഇതുമായി ബന്ധപ്പെട്ട ‘519/ 2022’ എന്ന മന്ത്രിസഭാ തീരുമാനം ഒമാൻ കസ്റ്റംസുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നടപ്പിലാക്കുന്നത്. ഒമാനിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് മന്ത്രാലയം ‘6/2024’ എന്ന ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷണത്തിനും, സുസ്ഥിരതയിലൂന്നിയുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ തീരുമാനം മറികടക്കുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."