HOME
DETAILS

ഹാൽദ്വാനി: പുനരധിവാസം ഉറപ്പാക്കിയ ശേഷം മാത്രം കുടിയൊഴിപ്പിക്കലെന്ന് സുപ്രിംകോടതി

  
July 25 2024 | 02:07 AM

Supreme Court Orders Rehabilitation Before Eviction in Haldwani, Uttarakhand

 

  •  എല്ലാവർക്കും സ്വീകാര്യമായ പുനരധിവാസ പദ്ധതി തയ്യാറാക്കാൻ നിർദേശം
  •  കയ്യേറ്റക്കാരാണെങ്കിലും അവരും മനുഷ്യരാണെന്ന് സുപ്രിംകോടതി

 

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നവർക്ക് ഒഴിപ്പിക്കലിന് മുമ്പ് തന്നെ പുനരധിവാസം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. അവരും മനുഷ്യരാണെന്നും പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇതിനായി പുരവധിവാസ പദ്ധതി തയ്യാറാക്കാനും ഭൂമി കണ്ടെത്താനും കോടതി ആവശ്യപ്പെട്ടു. റയിൽവേ വികസനത്തിന്റെ പേരിൽ 50,000ത്തോളം ആളുകളെ കുടിയൊഴിപ്പിക്കുന്നത് തടഞ്ഞ സുപ്രിംകോടതി വിധി പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടുള്ള റയിൽവേയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ഗുവാല നദിയുടെ ശക്തമായ ഒഴുക്കിൽ റെയിൽവേ ട്രാക്കുകളുടെ സംരക്ഷണ ഭിത്തി തകർന്നുവെന്നും റെയിൽവേ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഭൂമി അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ടെന്നും റെയിൽവേ ആവശ്യപ്പെട്ടു. ഹാൽദ്വാനിയിലുള്ളവർ കയ്യേറ്റക്കാരാണെങ്കിൽ പതിറ്റാണ്ടുകളായി റെയിൽവേ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കെതിരേ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ആളുകളെ ഒഴിപ്പിക്കണമെങ്കിൽ നോട്ടീസ് നൽകണമെന്നും ബെഞ്ച് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാൻ പതിറ്റാണ്ടുകൾ നിങ്ങൾ ഒന്നും ചെയ്തില്ല. ഇപ്പോൾ ഒരു സ്വകാര്യ വ്യക്തി നൽകിയ പൊതുതാൽപര്യ ഹരജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവരെ ഒറ്റയടിക്ക് ഒഴിപ്പിക്കാൻ നോക്കുന്നു.

നോട്ടീസ് നൽകുന്നത് പോലുള്ള നടപടികൾ സ്വീകരിക്കാതെ എന്തിനാണ് നിങ്ങൾ ഈ പൊതുതാൽപര്യ ഹരജിയുടെ പിന്നാലെ പായുന്നതെന്നും കോടതി ചോദിച്ചു. പല താമസക്കാരുടെ പക്കലും ഭൂമി സ്വന്തമാണെന്ന രേഖയുണ്ട്. ഇനി അവരെല്ലാം കയ്യേറ്റക്കാരാണെന്ന് തന്നെ കരുതൂ. അവരും മനുഷ്യരല്ലേ. അവർ അവിടെ വർഷങ്ങളായി താമസിക്കുന്നവരാണ്. അവർക്ക് നല്ല വീടുകളുണ്ട്. നിങ്ങളുടെ കൺമുന്നിലാണ് അവിടെ വീടുകൾ വന്നത്. നിങ്ങൾ അക്കാര്യത്തിൽ എന്തുചെയ്തുവെന്നും കോടതി ചോദിച്ചു. അതോടൊപ്പം കോടതി കയ്യേറ്റം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഭൂമിയില്ലാത്തതിനാൽ റയിൽവേ പദ്ധതികൾ നടപ്പാക്കാൻ പറ്റുന്നില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ഇതിനായി 1200 വീടുകൾ ഒഴിപ്പിക്കേണ്ടതുണ്ടന്നും കേന്ദ്രം വാദിച്ചു.

ഏകദേശം 30.40 ഹെക്ടർ റെയിൽവേ/സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയിട്ടുണ്ടെന്നും 4,365 വീടുകളും 50,000-ത്തിലധികം താമസക്കാരുമുണ്ടെന്നും കേന്ദ്രം അറിയിച്ചു. റെയിൽവേയുടെ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചെങ്കിലും ദുരിതബാധിതർക്ക് മാനുഷിക പരിഗണനയും പുനരധിവാസവും ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. തുടർന്ന് റെയിൽവേ അധികാരികളുമായും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവുമായും യോഗം ചേർന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ന്യായമായ വ്യവസ്ഥകൾക്ക് വിധേയമായി ഒരു പുനരധിവാസ പദ്ധതി ഉടൻ വികസിപ്പിച്ചെടുക്കണം.

അത് എല്ലാവർക്കും നീതിയും സമത്വവും നൽകുന്നതും എല്ലാ കക്ഷികൾക്കും സ്വീകാര്യവുമായിരിക്കണമെന്നും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാക്കണം. കേസ് സെപ്റ്റംബർ11 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

 The Supreme Court has mandated that residents facing eviction in Haldwani, Uttarakhand, must be ensured proper rehabilitation before being displaced. This ruling underscores the importance of humane and lawful eviction practices.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago