രാത്രിയിലും ഡ്രോണ്‍ പരിശോധന; നാലിടത്ത് ലോഹഭാഗങ്ങള്‍, തടികള്‍ വിട്ടുപോയി
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ. ഡ്രോണ്‍ പരിശോധനയാണ് രാത്രിയിലും തുടരുക. ട്രക്കിനുള്ളില്‍ ആളുണ്ടോയെന്ന് പരിശോധിക്കും. അര്‍ജുന്റെ ലോറിയുള്ളത് 10 മീറ്റര്‍ താഴെയാണ്. ലോറിയില്‍ നിന്ന് തടികള്‍ വിട്ടുപോയി. അതേസമയം നാലിടത്ത് നിന്ന് ലോഹഭാഗങ്ങള്‍ കണ്ടെത്തിയതായും ദൗത്യസംഘം വ്യക്തമാക്കി.
അതേസമയം 10ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തിത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.
അതേസമയം പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്റെ ക്യാബിന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."