സുപ്രഭാതം വാർഷിക കാംപയിൻ വൻ വിജയമാക്കുക: സമസ്ത ഏകോപന സമിതി
കോഴിക്കോട്: ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന സുപ്രഭാതം പതിനൊന്നാം വാർഷിക കാംപയിൻ വൻ വിജയമാക്കാൻ സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത വേദിയായ സമസ്ത ഏകോപനസമിതി യോഗം അഭ്യർഥിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമയും പോഷക സംഘടനകളും സുപ്രഭാതം കാംപയിൻ പ്രവർത്തനങ്ങൾക്കും പരമാവധി വരിക്കാരെ ചേർക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും സംഘടനാ പ്രവർത്തകർ വാർഷിക വരിക്കാരായി ചേരാനും യോഗം അഭ്യർഥിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റും ഏകോപന സമിതി ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ കൺവീനർ എം.ടി അബ്ദുല്ല മുസ് ലിയാർ സ്വാഗതം പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റും സുപ്രഭാതം എഡിറ്ററുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ (ജംഇയ്യത്തുൽ മുഅല്ലിമീൻ ), ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ (സമസ്ത പ്രവാസി സെൽ ), എസ്.കെ.ഐ.എം.വി ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽഖാദിർ, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്(എസ് വൈ എസ് ), ഇ. മൊയ്തീൻ ഫൈസി പുത്തനഴി (എസ്.കെ.എം.എം.എ), യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, (എസ്.എം.എഫ്), മുസ്തഫ മുണ്ടുപാറ, ഡോ. ബശീർ പനങ്ങാങ്ങര (എസ്.ഇ.എ) , നാസർ ഫൈസി കൂടത്തായി (എസ്.കെ.ജെ.ക്യു), സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, ഒ.പി.എം അശ്‌റഫ് മൗലവി (എസ്.കെ.എസ്.എസ്.എഫ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."