HOME
DETAILS

സി.പി.എമ്മിൽ തെറ്റു തിരുത്തൽ നിർദേശം; മുഖം മിനുക്കാൻ എസ്.എഫ്.ഐയും

  
ഗിരീഷ് കെ നായർ
July 26 2024 | 03:07 AM

CPM Issues Rectification Directive SFI Also to Revamp Image

 

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ കടുത്ത വിമർശനം നേരിടുന്നതിനിടെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ എസ്.എഫ്.ഐ തീരുമാനം. സി.പി.എം സംസ്ഥാന സമിതിയിൽ പാർട്ടിക്കും സർക്കാരിനും 34 തെറ്റു തിരുത്തൽ മാർഗനിർദേശങ്ങൾ ചർച്ച ചെയ്തതിനു പിന്നാലെയാണ് എസ്.എഫ്.ഐയും മുഖം മുനുക്കുന്നത്.

സംസ്ഥാന സമിതിയിൽ പാർട്ടിക്കും സർക്കാരിനും എന്നപോലെ എസ്.എഫ്.ഐയുടെ അതിരുവിട്ട നടപടികളും ചർച്ചാവിഷയമായിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥന്റെ മരണം സംഘടനയ്ക്കു വരുത്തിയ മാനക്കേട് വലുതാണ്. ഗ്രാമങ്ങളിൽ പോലും നാട്ടുകാർക്കും അധ്യാപകർക്കും പൊലിസുകാർക്കും എതിരേ വിദ്യാർഥി നേതാക്കൾ പരസ്യ ഇടപെടൽ നടത്തിയത് ഫലത്തിൽ സി.പി.എമ്മിനു തിരിച്ചടിയായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഇതും സി.പി.എമ്മിനെതിരേ ആയുധമായി ഉപയോഗിച്ചതും പാർട്ടിക്ക് ക്ഷീണം ചെയ്തിരുന്നു.

പല കോളജ് ക്യാംപസുകളിലും എസ്.എഫ്.ഐ തുടർന്നുവന്ന അനിഷേധ്യ ഭരണം ഇന്നവർക്ക് നഷ്ടപ്പെടാനുണ്ടായ സാഹചര്യവും വിദ്യാർഥി നേതാക്കളുടെ ഇത്തരം നടപടികളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം പോലെ മുഖഛായ നന്നാക്കാനുളള ശ്രമം നടക്കുന്നത്.

പല കോളജുകളിലും ഇടിമുറികളുണ്ടെന്നത് എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. റാഗിങ് അതിന്റെ ഭാഗമാണെന്നുള്ള ആരോപണങ്ങളും സംഘടനയ്‌ക്കെതിരേ ഉയർന്നിരുന്നു. ഇതു മനസിലാക്കി റാഗിങ് എന്ന വിഷയം തന്നെ ഉയർത്തിക്കൊണ്ടുവന്ന് അതിനെ എതിർത്ത് ക്യാംപസുകളിൽ സാന്നിധ്യം ശക്തമാക്കാനാണ് നീക്കം. എസ്.എഫ്.ഐയുടെ പ്രവർത്തനോദ്ദേശ്യവും റാഗിങ്ങിനെതിരായ നിലപാടുകളും അംഗത്വ വിതരണ കാംപയിനിൽ വിഷയമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഒപ്പം സംഘടനയ്ക്കുവേണ്ടി രക്തസാക്ഷികളായവരുടെ വിവരങ്ങൾ വിദ്യാർഥികളുമായി പങ്കുവയ്ക്കും. അക്രമികളാണെന്ന ആരോപണത്തിനു തടയിടുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ വർഗീയത, അധിനിവേശം എന്നിവയ്‌ക്കെതിരേ പ്രചാരണം നടത്തുകയും ചെയ്യും.

നിലവിൽ എസ്.എഫ്.ഐ ഏറ്റെടുക്കുന്ന വിഷയങ്ങൾ ഒന്നുപോലും കാംപസുകളിൽ യാതൊരു ചലനങ്ങളുമുണ്ടാക്കുന്നില്ലെന്നത് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിൽ പിന്നോട്ടുപോയാൽ പാർട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്.എഫ്.ഐയുടെ പ്രതിഛായ മെച്ചപ്പെടുത്താൻ സി.പി.എമ്മും അരയും തലയും മുറുക്കി രംഗത്തുള്ളത്.

CPM Issues Rectification Directive; SFI Also to Revamp Image



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago