HOME
DETAILS

എല്‍.എല്‍.ബി പ്രവേശനം; കേരള എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ അപേക്ഷ ക്ഷണിച്ചു; ലാസ്റ്റ് ഡേറ്റ് ആഗസ്റ്റ് 2

  
July 29 2024 | 12:07 PM

kerala llb entrance application invited last date till august 2


5 വര്‍ഷ, 3 വര്‍ഷ എല്‍.എല്‍.ബി പ്രവേശനത്തിന് കേരള എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 

  • പ്ലസ് ടുക്കാര്‍ക്ക് 5 വര്‍ഷ എല്‍.എല്‍.ബി

ബാച്ചിലര്‍ ബിരുദവും നിയമ ബിരുദവും ചേര്‍ന്നുള്ള 5 വര്‍ഷ പ്രോഗ്രാമാണിത് (ബി.എ എല്‍.എല്‍.ബി, ബിഎ/ ബി.കോം/ ബിബിഎ എല്‍എല്‍ബി ഓണേഴ്‌സ്). 

45 ശതമാനം എങ്കിലും മാര്‍ക്കോട പ്ലസ് ടു/ തുല്യപരീക്ഷ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പിന്നാക്ക/ പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 42 ശതമാനം / 40 ശതമാനം മാര്‍ക്ക് മതി. 3 വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ ഇത്തവ പ്ലസ്ടുവിന് തുല്യമായി പരിഗണിക്കും. 2024 ഡിസംബര്‍ 31ന് 17 വയസ് തികയണം. 

സീറ്റുകള്‍

4 സര്‍ക്കാര്‍ കോളജുകളിലായി (തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്) 360 സീറ്റുണ്ട്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 22 സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 1620 സീറ്റകളും. 

  • ഡിഗ്രി കഴിഞ്ഞവര്‍ക്ക് 3 വര്‍ഷ എല്‍.എല്‍.ബി

45 ശതമാനം എങ്കിലും മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. (പിന്നാക്ക/ പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 42 ശതമാനം / 40 ശതമാനം മാര്‍ക്ക് മതി). 

വിദൂര / കറസ്‌പോണ്ടന്‍സ് രീതിയിലെ ബിരുദവും സ്വീകരിക്കും. പക്ഷേ അടിസ്ഥാന യോഗ്യതയില്ലാതെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വഴി നേരിട്ട് ബിരുദമോ, പിജിയോ നേടിയവരെ പരിഗണിക്കില്ല. 

ആകെ 1110 സീറ്റുകളാണുള്ളത്. 4 സര്‍ക്കാര്‍ ലോ കോളജുകളില്‍ 420 സീറ്റുണ്ട്. 11 സ്വകാര്യ കോളജുകളില്‍ 690 സീറ്റും. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം? 

ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും അപേക്ഷിക്കാം. സംവരണവും ഫീസ് സൗജന്യവും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം.

അപേക്ഷ

ആഗസ്റ്റ് 2ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. 850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാര്‍ക്ക് 425 രൂപ. പണമടച്ചവര്‍ സ്വദേശം, ജനനതീയതി, ജാതിസംവരണം, വിശേഷസംവരണം എന്നിവയ്ക്കുള്ള രേഖകള്‍, ഫീസിളവിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഒപ്പ് എന്നിവ ഈ സമയത്തനകം അപ്‌ലോഡ് ചെയ്യണം. 


എന്‍ട്രന്‍സ് പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ആഗസ്റ്റ് 18ന് ഓണ്‍ലൈനായി പരീക്ഷ നടത്തും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ജനറല്‍ ഇംഗ്ലീഷ് (36), പൊതുവിജ്ഞാനം (27), മാത്സും മാനസികശേഷിയും (15), നിയമപഠനത്തിനുള്ള അഭിരുചി (42), എന്നക്രമത്തില്‍ ആകെ 120 ഒബ്ജക്ടീവ് ചോദ്യങ്ങള്‍. 

ഓരോ ശരിയുത്തരത്തിനും 3 മാര്‍ക്ക്. തെറ്റിന് ഒരു മാര്‍ക്ക് കുറയ്ക്കും. പരീക്ഷയില്‍ 10 ശതമാനം എങ്കിലും മാര്‍ക്ക് നേടുന്നവരെ മാത്രമേ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തൂ. പട്ടിക വിഭാഗക്കാര്‍ക്ക് 5 ശതമാനം മതി. 


അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.cee.kerala.gov.in  സന്ദര്‍ശിക്കുക. 

kerala llb entrance application invited last date till august 2

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago