HOME
DETAILS

തിരിച്ചു വരില്ലേ....മണ്ണിനടിയിലെ ഉറ്റവരെ കാത്ത് കണ്ണീര് വറ്റി പ്രിയപ്പെട്ടവര്‍; ഒരു രാവ് പുലര്‍ന്നപ്പോള്‍ ഇല്ലാതായത് നാടൊന്നടങ്കം 

  
Web Desk
July 31 2024 | 03:07 AM

mundakai-was-shocked-by-the-disaster

ചൂരല്‍മല (വയനാട്): സാധാരണ പോലെ തീര്‍ത്തും സാധാരണ പോലെ ഉറക്കത്തിലേക്ക് കിടന്നവരാണവര്‍. തോരാമഴയുടെ തണുപ്പില്‍ വിറച്ച് എന്തൊരു മഴയാണിതെന്ന് ആത്മഗതം ചെയ്ത് ചതിക്കുമോ തമ്പുരാനേ എന്ന് ഇത്തിരി പേടിയിലൊരു നെടുവീര്‍പ്പിട്ട് ഉറങ്ങാന്‍ കിടന്നവര്‍. എന്നാല്‍ ആണിക്കല്ലിളകിയൊരു മലയുതിര്‍ന്നു വന്നപ്പോള്‍ അതിന്റെ മണ്ണടരുകളില്‍ മൂടി അവരില്‍ അനേകം പേര്‍ ഇനിയുണരാത്ത ഉറക്കത്തിലമര്‍ന്നു പോയി. ആ മണ്ണടരുകളെ വകഞ്ഞ് ആര്‍ത്തലച്ച് മലവെള്ളം ഭ്രാന്തമായി എത്തിയപ്പോള്‍ ജീവനറ്റവരില്‍ പലരും ഛിന്നഭന്നമായിപ്പോയി. കേരളം ഇന്നേവരെ കാണാത്തൊരു ഉരുള്‍ ദുരന്തത്തിലേക്ക് കണ്‍തുറന്ന 30-07-2024. 

ചൊവ്വാഴ്ച അര്‍ധമാത്രി 11.30നും 1.30നും ഇടയിലാണ് ഉറങ്ങിക്കിടന്ന ജനങ്ങള്‍ക്കു മേല്‍ ദുരന്തം ആദ്യം കലി തുള്ളിയെത്തിയത്. പിന്നാലെ പുലര്‍ച്ചെ നാലു മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. ആ ദിവസം ഇല്ലാതായത് ഒരു നാടൊന്നാകെയാണ്. ചൊവ്വാഴ്ച രാവിലെയോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി ലോകമറിയുന്നത്. നിരവധി വീടുകള്‍ ഭൂമില്‍ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടു. നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തെ തിരിച്ചറിയാന്‍പോലും കഴിയാത്തവിധം മുണ്ടക്കൈ പ്രദേശം ഇല്ലാതായി.

 മരിച്ചു പോയ നൂരുകണക്കിനേക്കാലേറെ ആളുകള്‍ ഇനിയും മണ്ണില്‍ പുതഞ്ഞു കിടക്കുകയാണ്. മരിച്ചോ ജീവിക്കുന്നോ എന്നറിയാതെ. അവര്‍ക്കു വേണ്ടി കാത്തിരിക്കുന്ന ഉറ്റവര്‍ക്കിനി കരഞ്ഞു തീര്‍ക്കാന്‍ കണ്ണീരില്ല. അത്രമേല്‍ മരവിച്ചു പോയിരിക്കുന്നു അവര്‍.  

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ദുരന്തം സംഭവിച്ചത്. ചൂരല്‍മല അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വിടുകളും സ്‌കൂളും തകര്‍ത്തു. മുണ്ടക്കൈയില്‍ നിരവധി വീടുകളും പാടികളും ചെളിമൂടി. 20ല്‍ അധികം മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ചുപോയതാണ് ഇത് വരെയുള്ള കണക്ക്.

പുലര്‍ച്ചെ അഞ്ചോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചപ്പോള്‍ ചുരല്‍മല ടൗണില്‍ നിന്നടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയ ത്, അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളടക്കം ഒഴുക്കില്‍പ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയില്‍ എത്താന്‍ കഴിയാതായി. ഇത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സൈന്യം രംഗത്തെത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായത്.

രണ്ട് വാര്‍ഡുകളിലായി 3000ത്തോളം പേരാണ് മുണ്ടക്കൈയില്‍ ഉള്ളത്. 2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ പോത്തുകല്ല് കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായത്. 59 പേരാണ് അന്ന് മരിച്ചത്. 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്.

https://www.suprabhaatham.com/readmore?tag=Landslide

The catastrophic landslide in Chooralmala, Wayanad, has left hundreds feared buried under mud, marking one of Kerala's worst disasters. Learn more about the incident and ongoing rescue efforts

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago