HOME
DETAILS

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലേക്ക് 

  
Web Desk
August 01, 2024 | 2:57 AM

Rahul Priyanka Gandhi to visit relief camps in landslide-hit Wayanad

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരും ജീവിതത്തില്‍ ഇന്നേവരെ ചേര്‍ത്തു വെച്ചതും അങ്ങനെ സകലതും നഷ്ടമായ മനുഷ്യരുടെ സങ്കടത്തില്‍ പങ്കുചേരാന്‍ രാഹുലും പ്രിയങ്കയും ഇന്നെത്തും. ബുധനാഴ്ച വരാനിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മോശം കാലാവസ്ഥയെത്തുടര്‍ന്ന് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. 

പ്രതികൂലകാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡിങ് ദുഷ്‌കരമാകുമെന്ന് അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്നാണ് രാഹുല്‍ യാത്ര വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. എത്രയും പെട്ടന്ന് നിങ്ങളെ സന്ദര്‍ശിക്കുമെന്ന് മാത്രമാണ് തനിക്ക് വയനാട്ടിലെ ജനങ്ങളോട് പറയാനുള്ളതെന്നു രാഹുല്‍ എക്സില്‍ കുറിച്ചു. 'ഈ സമയത്ത് എന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലും നിങ്ങള്‍ മാത്രമാണുള്ളത്,' രാഹുല്‍ എഴുതി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട് സന്ദര്‍ശിക്കും. വയനാട് കലക്ടറേറ്റില്‍ ചേരുന്ന സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും. ജില്ലയില്‍ ക്യാംപ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍കക്ഷിയോഗത്തിനു മുമ്പായി കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

വയനാട് മേപ്പാടിക്കടുത്ത് മുണ്ടിക്കൈ, ചൂരല്‍മല പ്രദേശത്താണ് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തതരം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. ഇതുവരെ 270 പേര്‍ മരിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇടവിട്ടുള്ള മഴ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും സൈന്യവും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നിലവില്‍ 250ലധികം ആളുകളെ കാണാനില്ലെന്നാണ് കണക്കാക്കുന്നത്. 195 പേര്‍ നിലവില്‍ വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈപ്പുഴ മുറിച്ചുകടക്കുന്നതിനായി സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. രാത്രിയിലും കര്‍മനിരതമായി നാളത്തോടെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സൈന്യം ലക്ഷ്യമിടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  8 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  8 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  8 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  8 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  8 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  8 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  8 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  8 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  8 days ago