HOME
DETAILS

150 വീട് പണിതു നല്‍കുമെന്ന് എന്‍എസ്എസ് 

  
August 02, 2024 | 10:03 AM

NSS will build 150 houses

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്തെത്തി. ദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്കാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്.

സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചായിരിക്കും വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കല്‍.
കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എന്‍എസ്എസ് സെല്ലുകളുടെ കീഴിലുള്ള യൂണിറ്റുകളും മുന്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരും സംസ്ഥാന ഓഫിസര്‍മാരും ഈ ജീവസ്‌നേഹദൗത്യത്തില്‍ പങ്കാളികളാകും.

ദുരന്തദിനത്തില്‍ത്തന്നെ എന്‍എസ്എസ്/എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍എസ്എസ് ഏറ്റെടുക്കും.

ഇതിന്റെ ഭാഗമായി, ദുരന്തത്തില്‍ പെട്ടവര്‍ക്ക് മെന്റല്‍ ട്രോമ മറികടക്കാന്‍ വേണ്ട കൗണ്‍സലിങ്ങും സജ്ജമാക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകശ്രദ്ധ കൊടുക്കാന്‍ 'ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളജ്' ക്യാംപയിനും രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും നല്‍കും.
മാത്രമല്ല, ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാംപുകളില്‍ ലഭ്യമാക്കും.

പോളി ടെക്‌നിക്ക് കോളജുകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍എസ്എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനവും നല്‍കും. പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തമെത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി വയനാടിന്റെ കേഡറ്റുകളും മിലിറ്ററി ഓഫീസര്‍മാരും രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാംപുകളിലും ഫുഡ് പാക്കിങ് കേന്ദ്രങ്ങളിലും ഇവരുണ്ടെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 minutes ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  25 minutes ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  24 minutes ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  an hour ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  an hour ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  2 hours ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  2 hours ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  2 hours ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  2 hours ago