HOME
DETAILS

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?: നിലപാട് വ്യക്തമാക്കാതെ കേന്ദ്രം

ADVERTISEMENT
  
ഗിരീഷ് കെ നായർ
August 04 2024 | 01:08 AM

Call for National Disaster Status for Wayanad Landslide as Central Government Remains Silent

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുമ്പോഴും കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വയനാട്ടിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഈ ആവശ്യമുന്നയിച്ചിരുന്നു. ദുരന്ത മേഖല സന്ദർശിച്ച ശേഷം ആഘാതം എത്രയെന്നു മനസിലാക്കി ഡൽഹിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ഒന്നടങ്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഒരപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് ചില മാനദണ്ഡങ്ങൾക്ക് അനുസൃതമായാണെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് പരിഗണിക്കുന്നതാണ് രീതിയെന്നാണ് വിശദീകരണം. ഒരു ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള എം.പിമാരെ അറിയിച്ചിരുന്നതുമാണ്.

ദുരന്ത ബാധിതരെ സഹായിക്കാനും മറ്റുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കുമ്പോൾ ദേശീയ ദുരന്തമായി പരിഗണിക്കേണ്ടതല്ലേ എന്ന ചോദ്യമാണുയരുന്നത്. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ഈ മാനദണ്ഡം പോരെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കേന്ദ്ര വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പരിഗണിക്കാനാകുമോ എന്നതിലാണ് പരിശോധന നടക്കുന്നത്. നിലവിൽ ഉത്തരാഖണ്ഡിലും ഹിമാചലിലും മറ്റും സമാന സ്ഥിതി നിലനിൽക്കുന്നുണ്ട്. പരിസ്ഥിതി നഷ്ടം, കനത്ത ജീവഹാനി, പ്രതിരോധിക്കാനാകാത്ത അപകടം, വലിയ വ്യാപ്തി ഇവയൊക്കെ ദേശീയ ദുരന്തത്തിന് പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണ്. എന്നാൽ ഇത് കണ്ടെത്താൻ പ്രത്യേക സംവിധാനങ്ങളില്ല. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ ബാധിക്കുന്നതാണ് ദുരന്തമെങ്കിൽ അതിനെ ദേശീയ ദുരന്തമായി പരിഗണിക്കാമെന്ന് പത്താം ധനകാര്യകമ്മിഷൻ നിർദേശിച്ചിരുന്നു. ഇവിടെ അതിനുസാധ്യത വിരളവുമാണ്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം, ദേശീയ കണ്ടിജൻസി ഫണ്ടിൽ നിന്ന് അധികസഹായം, വായ്പാ തിരിച്ചടവിൽ ആശ്വാസം, ദുരിത ബാധിതകർക്ക് ഇളവോടെ വായ്പ എന്നീ പ്രയോജനങ്ങൾ സംസ്ഥാനത്തിന് ലഭിക്കും.

 The rising demand to declare the Wayanad landslide a national disaster and the central government's current stance.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മുകേഷിന് സർക്കാരിന്റെ സംരക്ഷണം; അന്വേഷണ സംഘത്തിന് മൂക്കുകയർ, മുൻ‌കൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല 

Kerala
  •  a day ago
No Image

തലസ്ഥാനത്തെ ജലവിതരണ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു; നഗരപരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  a day ago
No Image

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും; വയനാട് ദുരന്തബാധിത മേഖലയിലെ മുഴുവൻ ജനങ്ങൾക്കും കിറ്റ്

Kerala
  •  a day ago
No Image

ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിക്കും

Kerala
  •  a day ago
No Image

കേരളത്തിൽ ഒരാഴ്ച വ്യാപകമഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  2 days ago
No Image

പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം

bahrain
  •  2 days ago
No Image

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

Kerala
  •  2 days ago
No Image

വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

Kuwait
  •  2 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

Saudi-arabia
  •  2 days ago
No Image

നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  2 days ago