യുഎഇ: ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1800 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച സംഘം പോലിസ് പിടിയിൽ
ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘത്തെ ഷാർജയിൽ അറസ്റ്റ് ചെയ്തതായി പോലിസ് വ്യാഴാഴ്ച അറിയിച്ചു. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇവരെ പിടികൂടാനായിട്ടുണ്ട്.ഒരു ട്രാൻസ്‌പോർട്ട് സർവീസ് കമ്പനിയിലേക്ക് ലാപ്‌ടോപ്പുകൾ എത്തിക്കാൻ പോകുകയായിരുന്ന ഏഷ്യക്കാരനെ, തങ്ങൾ ഒരു വ്യാവസായിക പ്രദേശത്ത് പോലിസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് സംഘം തടഞ്ഞാണ് സംഘം തട്ടിപ്പിനിരയാക്കിയത്.
തട്ടിപ്പ് വിവരം സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ അറിയിച്ച് രണ്ട് ദിവസത്തിനകം ഷാർജ പോലീസിന് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.വിവരങ്ങൾ പരിശോധിച്ച ശേഷം ഉടൻ തന്നെ ഒരു സംഘം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി ഷാർജ പോലിസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുൾ റഹ്മാൻ നാസർ അൽ ഷംസി പറഞ്ഞു.
“പോലിസ് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ, പ്രതികളെ കണ്ടെത്തി അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു, അവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവന്നുവെന്ന്,” അദ്ദേഹം പറഞ്ഞു.സമൂഹത്തോട് ജാഗ്രത പാലിക്കാനും അയൽപക്കങ്ങളിൽ എന്തെങ്കിലും ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും റിപ്പോർട്ട് ചെയ്യാനും ഷാർജ പോലിസ് ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത കേസുകൾക്ക് 901 എന്ന നമ്പറിലും താമസക്കാർക്ക് ബന്ധപ്പെടാം. ഓൺലൈൻ ചാനലുകളും എല്ലാവർക്കും ലഭ്യമാണ്.
"UAE Police Bust Gang After 1800 Laptops Worth Dhs 1 Million Stolen"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."