'ബിഗ് സല്യൂട്ട്', ശരത് ബാബു ഇനി വയനാട്ടുകാരുടെ മനസുകളില്‍ ജീവിക്കും
കല്‍പ്പറ്റ: ദുരന്തമായി പാഞ്ഞെത്തിയ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന പാറക്കല്ലുകളുടെയും മണ്ണിനടിയില്‍ പെട്ടവരുടെയും ജീവന് രക്ഷിക്കാനായി പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും. 28 കാരനായ ബാബു ഇനി ചൂരല്മലയിലുള്ളവര്ക്ക് മറക്കാത്ത നോവായി മാറും.
ചൂരല്‍മല സ്വദേശിയായ മുരുകന്റെയും സുബ്ബലക്ഷ്മിയുടെയും മകനാണ് ശരത്ബാബു. സാമൂഹിക പ്രവര്‍ത്തകനായ ചൂരല്‍മലക്കാരുടെ പ്രിയ പ്രജീഷിന്റെ സുഹൃത്താണ് ശരത്. ആ ദുരന്തരാത്രിയില്‍ അച്ഛനെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പോയതാണ് ശരത് ബാബു.
'ഇപ്പോള്‍ വരാം നിങ്ങള്‍ ഇവിടെ ഇരിക്കണം' എന്ന് അച്ഛനോടും അമ്മയോടും രണ്ടുസഹോദരിമാരോടും പറഞ്ഞാണ് ബാബു പോയത്. ദിവസങ്ങളായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങള്‍ക്ക് ആകപ്പാടെ അവനെ ഉണ്ടായിരുന്നുള്ളു. എന്റെ കുട്ടി എവിടെ പോയോ എന്തോ...'- സുബ്ബലക്ഷ്മിയുടെ കരച്ചില് കണ്ടുനിന്നവരുടെയും കണ്ണ് നനയിക്കുന്നതാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി പ്രജീഷിനൊപ്പം മൂന്നാമതും മലയുടെ മുകളില്‍ പോകുമ്പോള്‍ സുഹൃത്തുകള്‍ തടഞ്ഞിരുന്നു. പക്ഷേ ഇരുവരും ജീപ്പുമായി മലകയറി. പക്ഷേ ചൂരല്‍മല പാലത്തിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ആ ജീപ്പടക്കം രണ്ടുപേരെയും ദുരന്തം കൊണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."