HOME
DETAILS

നിയമം പഠിക്കാം; ക്ലാറ്റ് 2025 ന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

  
Ashraf
August 05 2024 | 13:08 PM

clat admission 2025 application invited

ഇന്ത്യയിലെ 24 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ് അഥവാ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്. ക്ലാറ്റ് 2025ലേക്ക് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ താഴെ, 

ഇന്ത്യയിലെ നിയമസര്‍വകലാശാലകള്‍, 

ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭോപാല്‍, ജോധ്പൂര്‍, റായ്പൂര്‍, ഗാന്ധിനഗര്‍, ജി.എന്‍.എല്‍.യു സില്‍വാസ കാംപസ്, ലഖ്‌നൗ, പഞ്ചാബ്, പട്‌ന, കൊച്ചി, കട്ടക് (ഒഡിഷ), റാഞ്ചി, ഗുവാഹട്ടി (അസം), വിശാഖപട്ടണം, തിരുച്ചിറപ്പിള്ളി, മുംബൈ, നാഗ്പൂര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പൂര്‍, സോനിപത് (ഹരിയാണ), ത്രിപുര. 

പ്രോഗ്രാമുകള്‍,

  • ബിരുദ പ്രോഗ്രാം

ബിരുദ തലത്തില്‍ അഞ്ചുവര്‍ഷത്തെ, ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) എല്ലാ സര്‍വകലാശാലകളിലുമുണ്ട്. 

  • ബിരുദാനന്തര ബിരുദം

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എല്‍.എല്‍.എം ഹരിയാന ഒഴികെയുള്ള എല്ലാ സര്‍വകലാശാലകളിലുമുണ്ട്. 

പ്രവേശന യോഗ്യത

യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല. യുജി പ്രോഗ്രാം പ്രവേശനം തേടുന്നവര്‍ 10 +2 പരീക്ഷകള്‍ 45 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 40 ശതമാനം മതി. 

പിജി പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി. പട്ടികവിഭാഗത്തിന് 45 ശതമാനം മാര്‍ക്ക് മതി. 

2025 ഏപ്രില്‍ / മേയ് മാസങ്ങളില്‍, യോഗ്യയത പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് consortiumofnlus.ac.in വഴി ഒക്ടോബര്‍ 15ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 4000 രൂപ. ( പട്ടികവിഭാഗക്കാര്‍ / ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് 3500 രൂപ).  മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ 500 രൂപ അധികമായി വാങ്ങാം. 

clat admission 2025 application invited

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ

Cricket
  •  18 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  18 days ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  18 days ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  18 days ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  18 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  18 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  18 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  18 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  18 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  18 days ago