HOME
DETAILS

യഹ്‌യ സിന്‍വാര്‍..എക്കാലവും ഇസ്‌റാഈലിന്റെ പേടിസ്വപ്‌നമായ പോരാളി

  
Web Desk
August 07, 2024 | 7:49 AM

Yahya Sinwar hamas leader story

ജനനം അഭയാര്‍ഥി ക്യാംപില്‍. മിസൈലുകള്‍ ആര്‍ത്തിരമ്പുന്ന  ആകാശത്തിന് കീഴെ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കുന്ന മണ്ണില്‍  വെടിയുണ്ടകള്‍ക്കിടയിലൂടെ വാര്‍ത്തെടുത്ത ജീവിതം. ബാല്യവും കൗമാരവും യൗവനവും പോരാട്ടത്തിന്റെ തീച്ചൂളയില്‍ വാര്‍ത്തെടുത്തവന്‍. 22 വര്‍ഷക്കാലം ഇസ്‌റാഈലിന്റെ തടവറയില്‍. തടവറക്കാലം ആ ചെറുപ്പക്കാരനെ വളര്‍ത്തിയെടുത്തത് ഏത് വെയിലിലും കരിയാത്ത ഒരഗ്നിക്കും കരിക്കാനാവാത്തത്രയും കരുത്തുറ്റ പോരാളിയായി. ഇസ്‌റാഈലിനെ എന്നും അലട്ടുന്ന ആശങ്കയിലാക്കുന്ന എന്തിനേറെ സയണിസ്റ്റ് രാജ്യത്തിന്റെ എക്കാലത്തേയും പേടി സ്വപ്‌നമായ യഹ്‌യ സിന്‍വാര്‍. 

അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളുടെ കണ്ണിലെ കരടായ ഈ 61കാരനാണ് ഇനി ഹമാസിന്റെ രാഷ്ട്രീയകാര്യ  മേധാവി. 
'രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍േഗാമിയായി യഹ്‌യയെ ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു' ഹമാസ് ലോകത്തോട് പറഞ്ഞു. അക്ഷരാര്‍ഥത്തില്‍ ഇസ്‌റാഈലിന് മുട്ടിടിക്കുന്നുണ്ടാവും. പത്തുമാസം ഒരു രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടും ഇനിയും ഹമാസിനെ സ്പര്‍ശിക്കാന്‍ പോലുമാവാത്ത പരാജയത്തിന് പിന്നാലെ പോരാളികളുടെ കരുനീക്കങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം അതിന്റെ തലപ്പത്തെത്തുമ്പോള്‍. 

sinwar haiya.jpg

ഹമാസിന്റെ സൈനികശക്തി വളര്‍ത്തിയെടുത്ത നേതാവ്. മൊസാദിന്റെതടക്കമുള്ള മുഴുവന്‍ സുരക്ഷാസംവിധാനങ്ങളെയും അയണ്‍ ഡോമുകളെ പോലും മറികടന്ന് അബാബീല്‍ പക്ഷികളെ പോലെ ഹമാസ് ഇസ്‌റാഈലിന്റെ സിരാ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയ ഒക്ടോബര്‍ ഏഴിലെ ചരിത്ര സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് യഹ്‌യ സിന്‍വാര്‍. 

ഇസ്‌റാഈലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമന്‍. തലക്ക് ലക്ഷങ്ങള്‍ വിലയിട്ട,  പലതവണ ഇസ്‌റാഈല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നേതാവ്.  കാലമേറെയായി ഇസ്‌റാഈല്‍ സിന്‍വാറിനായി വലവിരിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം നിഷ്പ്രയാസം രക്ഷപ്പെട്ടു ആ ബുദ്ധ രാക്ഷസന്‍. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം സിന്‍വാറിന്റെ ഖാന്‍ യൂനിസിലെ വസതിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടു എന്ന് ഇസ്‌റാഈല്‍ പ്രചരിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തെ കണ്ടതായി ഹമാസ് മോചിപ്പിച്ച ഒരു ബന്ദി തന്നെ വ്യക്തമാക്കി. ഇതോടെ ആ നുണയും പൊളിഞ്ഞു. 

ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അധിനിവേശ നഗരമായ അല്‍മജ്ദലില്‍ നിന്നുള്ള അബൂ ഇബ്‌റാഹീം എന്ന് വിളിപ്പേരുള്ള യഹ്‌യ ഇബ്രാഹിം ഹസ്സന്‍ അസ്സിന്‍വാര്‍ 1962ല്‍ ഗസ്സയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാംപിലാണ് ജനിച്ചത്. 
പല സമയത്തായി നിരവധി തവണ ഇസ്‌റാഈല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട് അദ്ദേഹം. 1982 ലാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. നാല് മാസത്തിന് ശേഷം വിട്ടയക്കപ്പെട്ടു. 1984 ല്‍ എട്ട് മാസത്തേക്ക് വീണ്ടും തുറങ്കിലകപ്പെട്ടു. മജ്ദ് എന്നറിയപ്പെടുന്ന ഹമാസിന്റെ സ്വകാര്യ സുരക്ഷാ സംവിധാനം വികസിപ്പിച്ചതിന്റെ പേരില്‍ നടന്ന 1988 ലെ അറസ്റ്റ് 23 വര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തിന് കാരണമായി.

sinwar.jpg

യഹ്‌യ സിന്‍വാറിന്റെ ഫലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമാണ് എല്ലാവരും പ്രവചിച്ചത്. ദീര്‍ഘകാലത്തെ ഉപരോധം ഹമാസിനെയും അതിന്റെ പോരാളികളെയും തളര്‍ത്തിയിട്ടുണ്ടാവും എന്നവര്‍ കണക്ക് കൂട്ടി. എന്നാല്‍ 'തൂഫാനുല്‍ അഖ്‌സ'യിലൂടെ നേരത്തെ അസാധ്യമെന്ന് പലരും കരുതിയ ചെറുത്തുനില്‍പ്പിന്റെ പുതിയ വഴികള്‍ തുറന്നു യഹ്‌യ സിന്‍വാര്‍.

തൂഫാനുല്‍ അഖ്‌സക്ക് പത്ത് മാസം പൂര്‍ത്തിയാവുന്ന ഈ സന്ദര്‍ഭത്തില്‍ യഹ്‌യ സിന്‍വാറിനെ തങ്ങളുടെ പരമോന്നത നേതാവായി പ്രഖ്യാപിക്കുന്നതിലൂടെ ഹമാസ് വ്യക്തമായ ചില സന്ദേശങ്ങള്‍ ലോകത്തിന് നല്‍കുന്നുണ്ട്. ചെറുത്തു നില്‍പിന്റെ പുതുവഴിയുടെ സൂചനകള്‍. ഒപ്പം പത്ത് മാസമായി സയണിസ്റ്റുകള്‍ നടത്തുന്ന നരമേധങ്ങള്‍  ഹമാസിന്റെ കെട്ടുറപ്പിനെയോ ഒരര്‍ത്ഥത്തിലും ബാധിച്ചിട്ടില്ല എന്ന പ്രഖ്യാപനം. എല്ലാത്തിനുമപ്പുറം നേതാക്കളുടെ ശഹാദത്ത് ഹമാസിന്റെയും ചെറുത്തു നില്‍പ്പിന്റെയും വീര്യം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന മുന്നറിയിപ്പ്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  12 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  12 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  12 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  12 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  12 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  12 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  12 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  12 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  12 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  12 days ago