HOME
DETAILS

ചാമ്പ്യന്‍മാരില്‍ ച്യാമ്പനാണ് താങ്കള്‍, കൂടുതല്‍ ശക്തയായി തിരിച്ചുവരിക; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

  
August 07, 2024 | 9:28 AM

pm-modi-consoles-vinesh-phogat-after-disqualification-at-paris-olympics

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലിനായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷെന്നും ഇന്നത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

താങ്കള്‍ ചാംപ്യന്‍മാരുടെ ചാംപ്യനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

'വിനേഷ്, ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാണ് താങ്കള്‍! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളില്‍ കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്. വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും നിന്റെ പ്രകൃതം. കൂടുതല്‍ ശക്തയായി തിരിച്ചുവരിക! ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്', -മോദി കുറിച്ചു.

സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. 

ഇന്നായിരുന്നു ഫൈനല്‍. സെമിയില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ലോപ്പസിനെ 50ന് വീഴ്ത്തിയാണ് ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ രംഗത്തെത്തിയവരില്‍ മുന്നില്‍നിന്ന താരമാണ് വിനേഷ്. കടുത്ത പോരാട്ടത്തിനൊടുവിലാണ് അവര്‍ സെമിയില്‍ പ്രവേശിച്ചത്. ആദ്യ മത്സരമായ പ്രീക്വാര്‍ട്ടറില്‍ ടോക്കിയോ ഒളിംപിക്സ് ചാംപ്യനും ഒന്നാം സീഡുമായ ജപ്പാന്റെ യൂയി സുസാക്കിയെ 32ന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ പിരീഡില്‍ 10ന് പിറകിലായെങ്കിലും രണ്ടാം പിരീഡില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ വിനേഷ് അവസാന മിനുട്ടില്‍ ജയം സ്വന്തമാക്കി. നാലു തവണ ലോക ചാംപ്യന്‍ കൂടിയായ യുയി സുസാക്കിയെ മത്സരം അവസാനിക്കാന്‍ 10 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ വീഴ്ത്തി വിനേഷ് പോയിന്റ് സ്വന്തമാക്കുകയായിരുന്നു.

ശേഷം നടന്ന ക്വാര്‍ട്ടറില്‍ ഉക്രൈന്റെ ഓക്സാന ലിവാച്ചിനെ 75ന് വീഴ്ത്തി സെമി ബര്‍ത്തും ഉറപ്പിച്ചു. ആദ്യ മിനുട്ടുകളില്‍ മുന്നില്‍നിന്ന വിനേഷിനെതിരേ അവസാന സമയത്ത് എതിരാളി കടന്നാക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധിച്ച വിനേഷ് സെമിയില്‍ പ്രവേശിച്ചു.

 

  • Prime Minister Narendra Modi expressed support for wrestler Vinesh Phogat after her disqualification from the Olympics due to a weight issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  7 days ago
No Image

തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

Kerala
  •  7 days ago
No Image

ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം

latest
  •  7 days ago
No Image

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

Kerala
  •  7 days ago
No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  7 days ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  7 days ago
No Image

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

Kerala
  •  7 days ago
No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  7 days ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  7 days ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  7 days ago