HOME
DETAILS

ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ

  
August 08, 2024 | 3:20 AM

kerala school onam exam date announced

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. 2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്താനും തീരുമാനമായിട്ടുണ്ട്. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷം മുതൽ ഓൾ പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

NAS പരീക്ഷ 2024 നവംബർ 19 ന് നടക്കും.  3, 6, 9 ക്ലാസുകളിലാണ് പരീക്ഷ. ലാംഗ്വേജ്, കണക്ക്, സോഷ്യൽ സയൻസ്, പരിസര പഠനം (world around us) എന്നീ വിഷയങ്ങളിലാണ് പരീക്ഷ. OMR ഷീറ്റിലാണ് പരീക്ഷ നടത്തുക. ഇതിനായി സ്കൂൾ, ക്ലസ്റ്റർ, ബി.ആർ.സി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ അക്കാഡമിക് കമ്മിറ്റി രൂപീകരിക്കും. 

ആഗസ്റ്റ് 08 ന് ജില്ലാതലം പരീക്ഷയും, 12 ന് ബി.ആർ.സി തലത്തിലും 13 ന് ക്ലസ്റ്റർ തലത്തിലും പരീക്ഷ നടത്തും. 14 ന് സംസ്ഥാന തലത്തിലും അവലോകന യോഗങ്ങൾ നടത്തും. ഇതിനായി ഓഗസ്റ്റ് 31, ഒക്ടോബർ 31, നവംബർ 13 തീയതികളിൽ 3 മോഡൽ പരീക്ഷ പരീക്ഷ നടത്തും.

220 അധ്യയന ദിവസങ്ങൾ സംബന്ധിച്ച കോടതി വിധിയനുസരിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 

ഓഗസ്റ്റ് 16നും 24നും സെപ്റ്റംബർ 26നും, ഒക്ടോബർ 09 നും 15 നും 21 നും നവംബർ 07 നും പ്രതിവാര പരീക്ഷയും നടത്തും.

എട്ടാം ക്ലാസ്സിൽ പരാജയപ്പെടുന്നവർക്ക് ഒരു ബ്രിഡ്ജ് കോഴ്സ് നടത്തി പരിക്ഷ നടത്തും. ഈ കാര്യത്തിൽ കൂടുതൽ കൂടിയാലോചനയ്ക്കായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും AEO / DEO തലത്തിലും കോൺക്ലേവ് നടത്താനും തീരുമാനമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago