HOME
DETAILS

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാര്‍?- റിപ്പോര്‍ട്ട്  

  
Web Desk
August 08, 2024 | 4:20 AM

Haniyehs assassination carried out by 2 Mossad-recruited Iranian revolutionary guard

തെഹ്‌റാന്‍: രാജ്യതലസ്ഥാനത്ത് ഏറ്റവും സുരക്ഷിതമെന്ന് പറയപ്പെടുന്നിടത്ത് വെച്ച് തന്നെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഇറാനിലെ സവിശേഷ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിലെ (ഐ.ആര്‍.ജി.സി) മൊസാദ് ഏജന്റുമാരാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇറാന്‍ സൈന്യത്തിലെ മൊസാദ് ഏജന്റുമാരെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് പുറതച്ത് വന്നിരിക്കുന്നത്. 

സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ താമസിക്കുന്ന ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ ഓഫിസ് ഉപയോഗിക്കുന്ന സഅ്ദാബാദ് പാലസിലുള്ള കെട്ടിടത്തില്‍ ഉറങ്ങുന്നതിനിടെയാണ് ഹനിയ്യ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയായെത്തിയതിനാലാണ് ഹനിയ്യ ഇവിടെ കഴിഞ്ഞത്. ഇറാന്‍ ഇസ്!ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിന് (ഐ.ആര്‍.ജി.സി) കീഴിലുള്ള അന്‍സാര്‍ അല്‍ മഹ്ദി എന്ന സൈനികവിഭാഗത്തിനാണ് ഔദ്യോഗിക അതിഥികളുടെയും കെട്ടിടങ്ങളുടെയും സുരക്ഷാ ചുമതലയുള്ളത്. അന്‍സാര്‍ അല്‍ മഹ്ദി യൂനിറ്റിലെ രണ്ടുപേരാണ് ഹനിയ്യ കിടന്ന മുറിയിലെ ബെഡിന് താഴെ സ്‌ഫോടകവസ്തു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരാണെന്നും തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകം നടന്ന ദിവസം രണ്ട് ഗാര്‍ഡുകള്‍ ഹനിയ്യ താമസിച്ച മുറിയിലേക്കുള്ള ഇടനാഴിയില്‍ സൂക്ഷ്മതയോടെ സാവകാശം നടന്നുനീങ്ങുന്നതും താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്നതും സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മൂന്ന് മിനിറ്റിനുശേഷം ഈ രണ്ട് ഗാര്‍ഡുകളും മുറിയില്‍ നിന്ന് ശാന്തമായി പുറത്തിറങ്ങുന്നതും കെട്ടിടത്തിന്റെ പ്രധാന കവാടത്തിലേക്ക് പടികള്‍ ഇറങ്ങി പുറത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പാര്‍ക്കിങ്ങിലെയും ഗേറ്റിലെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ കൂടുതല്‍ ചോദ്യങ്ങളോ അന്വേഷണമോ ഇല്ലാതെ ഗേറ്റ് തുറക്കുകയും ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും മൊസാദ് വടക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് ഉടനടി കൊണ്ടുപോകുകയുമായിരുന്നു. ബോംബ് സ്ഥാപിച്ച ശേഷം പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ചാണ് അത് പൊട്ടിച്ചത്.

ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയപ്പോഴാണ് ഹനിയ്യ കൊല്ലപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണംകിട്ടിയ നൂറിലധികം രാഷ്ട്രങ്ങളിലെ പ്രതിനിധികളില്‍ ഹനിയ്യയും ഉണ്ടെന്ന് സംഘാടകരുടെ ഫോണ്‍ചോര്‍ത്തിയപ്പോഴാണ് മൊസാദിന് വിവരംലഭിച്ചത്. ഹനിയ്യ ക്ഷണംസ്വീകരിച്ചെന്ന് അറിഞ്ഞതോടെ ഉടന്‍ അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കി. ഇതിനായി ഇറാന്‍ റവലൂഷനറി ഗാര്‍ഡിലെ തങ്ങളുടെ ഏജന്റുമാരെ മൊസാദ് സമീപിക്കുകയുംചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹനിയ്യയെ വകവരുത്താന്‍ 'ഇന്‍സൈഡര്‍' സഹായം ലഭിച്ചെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. കൊലപാതകത്തില്‍ 'ഇന്‍സൈഡര്‍ സഹായം' ഉണ്ടെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം അലി ഹാജി ദെലിഗാനി സംഭവദിവസം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  7 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  7 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  7 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  7 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  7 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  7 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  7 days ago