HOME
DETAILS

'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന്'

  
August 08, 2024 | 4:22 AM

Knnur central jail death

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരനാണ് (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരനായ കരുണാകരനെ വീണ് പരുക്കേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കിടെ ഇയാള്‍ മരണപ്പെടുകയായിരുന്നു.  

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് മരണകാരണം തലയ്ക്ക് അടിയേറ്റാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്.  സംഭവ സ്ഥലത്ത് ആ സമയം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പാലക്കാട് സ്വദേശി മാത്രമാണുണ്ടായിരുന്നത്. ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ജയിലിലായ സഹതടവുകരനും കരുണാകരനും തമ്മില്‍ വാക്ക് തര്‍ക്കം പതിവായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

പത്താം ബ്ലോക്കിന് സമീപത്തുനിന്ന് രക്തം പുരണ്ട ഇരുമ്പുവടി കണ്ടെത്തിയിട്ടുണ്ട്. സഹതടവുകരനെ കസ്റ്റഡിയിലെടുത്ത് പൊലിസ് ചോദ്യം ചെയ്തു വരുകയാണ്. ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ സവ്യസാചി, വില്‍സന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് കരുണാകരന്റേത്. ഇതിന് മുമ്പ് 2004 ഏപ്രില്‍ ആറിന് ആര്‍.എസ്.എസ്‌സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാദാപുരം അമ്പലക്കുളങ്ങര സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന കെ.പി രവീന്ദ്രന്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  8 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  8 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  8 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  8 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  8 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  8 days ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  8 days ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  8 days ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  8 days ago