HOME
DETAILS

ഹദ്ദാത് പദ്ധതി: ദുബൈ പൊലിസും റേഡിയോ ഹോളണ്ടും ധാരണയില്‍

  
August 08 2024 | 05:08 AM

Haddat project Dubai Police and Radio Holland in agreement

ദുബൈ: ദുബൈ പൊലിസും റേഡിയോ ഹോളണ്ടും 'ഹദ്ദാദ്' പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്പര ധാരണാപത്രത്തി (എം.ഒ.യു)ല്‍ ഒപ്പുവച്ചു. പൊലിസ് സേനയുടെ സ്മാര്‍ട് ബോട്ട് പ്രൊജക്റ്റ് (ഹദ്ദാദ്) ആണിത്. ശാസ്ത്രസാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം കൈമാറാനും പിന്തുണയ്ക്കാനും സഹകരണവും ഏകോപനവും വര്‍ധിപ്പിക്കാനുമായാണ് റേഡിയോ ഹോളണ്ട് മിഡില്‍ ഈസ്റ്റുമായി ദുബൈ പൊലിസ് കരാറിലെത്തിയത്. 

ദുബൈ പൊലിസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡയരക്ടര്‍ മേജര്‍ ജനറല്‍ ഡോ. സാലിഹ് അബ്ദുല്ല മുറാദും, ദക്ഷിണ യൂറോപ്യന്‍മിഡില്‍ ഈസ്‌റ്റേണ്‍ആഫ്രികന്‍ ബിസിനസ് ഡയരക്ടര്‍ പാട്രിക് കാംപഗ്‌നോലി എന്നിവരുമാണ് ധാരണയിലൊപ്പിട്ടത്. 
ദുബൈ പൊലിസിന്റെ സ്മാര്‍ട് ബോട്ട് പ്രൊജക്റ്റിനായി സ്മാര്‍ട് സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ജല മേഖലയിലെ സുരക്ഷാ കവറേജ് വര്‍ധിപ്പിച്ചും, സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ബുദ്ധിപരമായ പരിവര്‍ത്തനം കൂട്ടിയും, സുരക്ഷാ ബോട്ടുകളുടെ പ്രവര്‍ത്തനപരിപാലന ചെലവുകള്‍ കുറച്ചും, ഫീല്‍ഡ് സര്‍വേകളിലൂടെ കുറഞ്ഞ പ്രതികരണ സമയത്തിനും മെച്ചപ്പെട്ട ഡാറ്റാബേസുകള്‍ക്കും സംഭാവന നല്‍കിയും ഇത് പൊലിസിനെയും അതിന്റെ സുരക്ഷാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കും. 

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിരന്തര സമീപനത്തിലൂടെ, വൈദഗ്ധ്യം, അറിവ്, സമ്പ്രദായങ്ങള്‍ എന്നിവ കൈമാറാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ ആശയ വിനിമയത്തില്‍ അതിന്റെ മുന്‍നിര പങ്കാണ് ദുബൈ പൊലിസ് ഊന്നിപ്പറയുന്നതെന്ന് മേജര്‍ ജനറല്‍ ഡോ. സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു. 

പ്രകടന നിലവാരം മെച്ചപ്പെടുത്താനും ദുബൈ പൊലിസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സമൂഹത്തിന്റെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനുമാണ് ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ദുബൈ പൊലിസിന്റെ വിവിധ ജനറല്‍ ഡിപാര്‍ട്‌മെന്റുകളുമായി സഹകരിച്ച് തുറമുഖ പൊലിസ് സ്റ്റേഷന്‍ അതിന്റെ അധികാര പരിധിയിലുള്ള മേഖലകളില്‍ സുരക്ഷയും സുരക്ഷണവും വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോര്‍ട്ട് പൊലിസ് സ്റ്റേഷന്‍ ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഹസന്‍ സുഹൈല്‍ അല്‍ സുവൈദി അഭിപ്രായപ്പെട്ടു. 

ഹദ്ദാദ് പരിഷ്‌കരിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത് സമുദ്ര സുരക്ഷയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നതിലും തുറമുഖ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികളും ആശയങ്ങളും സ്വീകരിക്കുന്നതിലും പങ്കാളിത്തം സ്ഥാപിക്കുന്നതിലും പൊലിസിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago