HOME
DETAILS

'പൂച്ച ഇറച്ചി വില്‍പ്പനയ്ക്ക്; കൊച്ചി മറൈന്‍ ഡ്രൈവില്‍ പാത്രങ്ങളില്‍ നിരത്തിയ പൂച്ചകള്‍, കാരണമെന്താകും

  
August 08 2024 | 07:08 AM

cat meat - kochi marain drive

കൊച്ചി: ഇന്ന് അന്താരാഷ്ട്ര പൂച്ച ദിനം. ഈ പൂച്ച ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വേറിട്ടൊരു പ്രതിഷേധം നടന്നു. പൂച്ച ദിനത്തോടനുബന്ധിച്ച് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പൂച്ച ഇറച്ചി വിറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ പാത്രങ്ങളിലായി നിരത്തിവച്ചിരിക്കുകയാണ് പൂച്ചകളെ.

അവയുടെ ഇറച്ചിക്കുള്ള വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു മാംസം വില്‍ക്കുന്ന കടയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കരുത് എന്ന സന്ദേശമാണ് പീറ്റ ഇന്ത്യ എന്ന സംഘടന ഇതിലൂടെ പ്രചരിപ്പിക്കുന്നത്. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസാഹാരം വെടിഞ്ഞ് സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് ഈ സംഘടന പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്.

പൂച്ചകളുടെ രൂപത്തിലുള്ള പാവകളാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ സംരക്ഷണത്തിനാണ് പീറ്റ ഈ കാംപയ്‌നിലൂടെ ഊന്നല്‍ നല്‍കുന്നത്. മത്സ്യങ്ങള്‍ക്കും വേദനയുണ്ടെന്നും പരസ്പരം ആശയവിനിമയം നടത്തി ജീവിക്കുന്ന ഇവയെ പലപ്പോഴും ജീവനോടെ ചുട്ടും ചതച്ചും കറിവച്ചുമാണ് മനുഷ്യന്‍ ആഹാരമാക്കിയിരിക്കുന്നു എന്നതാണ് പീറ്റയുടെ പരാതി. ആഗോളതലത്തില്‍ സസ്യാഹാരത്തിലേക്കുള്ള മാറ്റം അത്യാവശ്യമാണെന്നാണ് പീറ്റ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago