HOME
DETAILS
MAL
മുഖ്യമന്ത്രി ഇടപെടണമെന്ന് വൈദികര്‍
backup
August 30 2016 | 22:08 PM
ആലക്കോട്: മലയോര ഹൈവേ വിഷയത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ആലക്കോട് ചേര്‍ന്ന വൈദികരുടെ കൂട്ടായ്മ്മ ആവശ്യപെട്ടു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങളുടെ പുനര്‍ നിര്‍മ്മാണവും ഈ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നു. ഫാ.ആന്റണി ആനക്കല്ലില്‍ അധ്യക്ഷനായി. ഫാ.തോമസ് കട്ടക്കയം, ഫാ.ജോയ് മഠത്തിമ്യാലില്‍, ഫാ.മാത്യു കിഴക്കേല്‍, ഡോ.കുര്യാക്കോസ് മുണ്ടപ്ലാക്കല്‍, ഫാ.സ്‌കറിയ പൂവത്താനിക്കുന്നേല്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."