കുവൈത്തില്‍ ബിസിനസുകൾ സ്വന്തമാക്കുന്നതിന് പുതിയ നിയമം
കുവൈത്ത്: ആർട്ടിക്കിൾ 18 പ്രകാരം റസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാർക്കും വിദേശികൾക്കും, ആർട്ടിക്കിൾ 19 അനുസരിച്ചു യോഗ്യത നേടാത്തപക്ഷം, കമ്പനികളിലോ സ്ഥാപനങ്ങളിലോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി പ്രവേശിക്കുന്നതിൽ നിന്നും വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും വിലക്കുന്ന പുതിയ നയം വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പിലാക്കി.
ഈ സസ്പെൻഷൻ എല്ലാ കമ്പനികളിലും സ്ഥാപനങ്ങളിലും നിലവിലുള്ള നിർമ്മാണം, പുതുക്കൽ, ഭേദഗതി എന്നിവയെ താൽക്കാലികമായി ബാധിക്കുമെന്ന് ചില സ്രോതസ്സുകൾ അൽ-റായിയോട് പറഞ്ഞു. കൂടാതെ, ആർട്ടിക്കിൾ 19-ന് കീഴിൽ വരാത്ത പങ്കാളികളോ മാനേജർമാരോ ഉൾപ്പെടുന്ന നിലവിലുള്ള ഏതെങ്കിലും ലൈസൻസുകൾ സസ്പെൻഡ് ചെയ്യപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങളുടെ വിധേയത്വവും കൃത്യമായ നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നിയമ നടപടിയായാണ് ഈ നീക്കം മനസ്സിലാക്കപ്പെടുന്നത്. നിയന്ത്രണങ്ങൾ എത്രകാലം നിലനിൽക്കുമെന്ന് മന്ത്രാലയം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."