കുവൈത്ത് ഗ്രാൻഡ് മീഡിയ അവാർഡ് 2025 മുതൽ
കുവൈത്ത്: വാർത്ത വിതരണ മന്ത്രാലയമാണ് കുവൈത്ത് ഗ്രാൻഡ് മീഡിയ എന്ന പേരിൽ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുന്നത്. 2025-ലെ അറബ് മീഡിയ ക്യാപിറ്റൽ ആയി കുവൈത്തിനെ നാമകരണം ചെയ്യുന്നതിനോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. സാങ്കേതിക വശങ്ങളും പ്രാധമിക തയ്യാറെടുപ്പുകൾക്കുമായി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഇക്കാര്യംപ്രഖ്യാപിച്ചത്. മാധ്യമ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി അവാർഡ് പദ്ധതിയെ വിശേഷിപ്പിച്ചു.
ഗ്രാൻഡ് മീഡിയ അവാർഡിനെ മീഡിയ പ്രൊഡക്ഷനിലെ നൂതന പ്രവണതകൾ നിരീക്ഷിക്കാനും സർഗാത്മകമായ മാധ്യമ പ്രവർത്തനം സാധ്യമാക്കാനുമുള്ള പ്രത്യേക വാർഷിക ഇവെന്റ്റായി മാറ്റാനാണ് മന്ത്രാലയം പദ്ധതി ഇടുന്നത്. കുവൈറ്റിലെ മാധ്യമ മേഖലയെ പ്രോത്സാഹിപ്പിക്കുക, വൈദഗ്ധ്യ വികസനം സാധ്യമാക്കുക, നവീകരണതിന് ഊന്നൽ നൽകുക എന്നതും അവാർഡിന്റെ ലക്ഷ്യങ്ങളാണ്.
റേഡിയോ, ടെലിവിഷൻ, പരമ്പരാഗത പ്രസ്സ്, ഇലക്‌ട്രോണിക് മാധ്യമങ്ങൾ തുടങ്ങി മാധ്യമ മേഖലയിലെ വിവിധ വിഭാഗങ്ങൾ കുവൈറ്റ് ഗ്രാൻഡ് മീഡിയ അവാർഡിന്റെ ഭാഗമാകും. മാധ്യമ മേഖലയിൽ നിർണായക സംഭാവന നൽകിയവരെ ആദരി ക്കുന്നതിനായി കുവൈറ്റ് അപ്പ്രീസിയേഷൻ അവാർഡ് വർഷം തോറും നൽകുമെന്ന് മന്ത്രി പറഞ്ഞു.
അവാർഡുകളുടെ ലക്ഷ്യങ്ങൾ നിർവചിക്കുന്നതിനും വർഗീകരിക്കുന്നതിനും യൂണിറ്റുകൾ നിർണയിക്കുന്നതിനും വിധക്തരുടെ സാങ്കേതിക കമ്മിറ്റി രൂപീകരിക്കുമെന്നും അവാർഡ് മാനദണ്ഡങ്ങൾ ക്രിയാത്മകവും വൈവിധ്യവും സുതാര്യവുമായിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."