ഇ-ഹെല്‍ത്ത് കേരളയില്‍ ജോലിയവസരം; 70,000 രൂപ വരെ ശമ്പളം നേടാം; ഈ യോഗ്യതകള്‍ കയ്യിലുണ്ടോ?
സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍/ ഇ-ഹെല്‍ത്ത് കേരളയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലായിരിക്കും നിയമനം. ആകെ 42 ഒഴിവുകളുണ്ട്.
* സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (ജാവ)
ആകെ 2 ഒഴിവുകള്‍. ശമ്പളം: 70,000 രൂപ.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ/ ബി.ടെക്/ എം.ടെക്/ എം.സി.എ/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി. എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്). ആറുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം 28-45.
* സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (ജാവ)
ആകെ ഒഴിവുകള്‍ 10. ശമ്പളം; 50,000 രൂപ.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/ എം.ടെക് (ഇ.സി.ഇ/ സി.എസ്/ ഐ.ടി/ ഇ.ഇ.ഇ)/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി. എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്), 3 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 25-35.
* യു.ഐ/ യു.എക്‌സ്. എക്‌സ്‌പോര്‍ട്ട്
ആകെ 1 ഒഴിവ്. ശമ്പളം: 50,000 രൂപ.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/ എം.ടെക് (ഇ.സിഎ/ സി.എസ്/ ഐ.ടി/ ഇ.ഇ.ഇ)/ എം.സി.എ/ പി.ജി.ഡി.സി.എ/ എം.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്),
3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 24-35.
* സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (പി.എച്ച്.പി)
ആകെ ഒഴിവുകള്‍ 2. ശമ്പളം: 50,000 രൂപ.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/ എംടെക് (ഇസി.ഇ/ സി.എസ്/ ഐ.ടി./ ഇ.ഇ.ഇ)/ എം.സി.എ/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി. എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്). മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം. പ്രായം: 25-35.
ജൂനിയര്‍ ഡെവലപ്പര്‍ (ജാവ)
10 ഒഴിവുകള്‍. ശമ്പളം: 25,000 രൂപ.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക് (സി.എസ്/ ഇ.സി/ ഇ.ഇ.ഇ)/ എം.ടെക്/ (ഇ.സി/ സി.എ്/ ഐ.ടി/ ഇ.ഇ.ഇ)/ എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്). പ്രായം: 21-30.
* പൊജക്ട് എഞ്ചിനീയര്‍/ ഡിസ്ട്രിക്ട് പ്രൊജക്ട് എഞ്ചിനീയര്‍
ഒഴിവ് 17. ശമ്പളം: 25,000 രൂപ.
യോഗ്യത
55 ശതമാനം മാര്‍ക്കോടെ ബി.ഇ/ ബി.ടെക്/ എം.ടെക് (ഇ.സി.ഇ/ സി.എസ്/ ഐ.ടി/ ഇ.ഇ.ഇ)/ എം.സി.എ, അല്ലെങ്കില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി എഞ്ചിനീയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്). ഒരു വര്‍ഷ പ്രവൃത്തി പരിചയം. പ്രായം: 22-30.
അപേക്ഷ [email protected] ലേക്ക് അയക്കണം. അവസാന തീയതി ഏപ്രില്‍ 4.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakerlam.gov.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."