HOME
DETAILS

മെഡിസെപ്: 2022 മുതലുള്ള കുടിശ്ശിക അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി

  
August 09 2024 | 01:08 AM

Medisep Condition to Clear Outstanding Dues from 2022 Removed

നിലമ്പൂർ: പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർ മെഡിസെപ് ഇൻഷൂറൻസ് പ്രീമിയം തുക മുൻകൂറായി ഒന്നിച്ചടച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ നൽകില്ലെന്ന ഉത്തരവിൽ മാറ്റംവരുത്തി ധനവകുപ്പ്. ഉത്തരവുപ്രകാരം ജീവനക്കാർ 2022 മുതലുള്ള കുടിശ്ശിക അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് അവയവമാറ്റ ശസ്ത്രക്രിയക്കുള്ള കാറ്റസ്‌ട്രോപിക് പാക്കേജ് ആനുകൂല്യം അനുവദിക്കില്ല. തനിക്കും കുടുംബത്തിനും അവയവമാറ്റ ശസ്ത്രക്രിയ പാക്കേജ് ആനുകൂല്യം ആവശ്യമില്ലെന്ന് രേഖാമൂലം എഴുതിനൽകുന്ന ജീവനക്കാരെയാണ് 2022, 2023 വർഷങ്ങളിലെ കുടിശ്ശിക പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുക.

2022 ജൂലൈ ഒന്നിനാണ് സർക്കാർ ഉദ്യോഗസ്ഥരുടെ മെഡിക്കൽ ഇൻഷൂറൻസായ മെഡിസെപ് ആരംഭിച്ചത്. മൂന്നുവർഷമാണ് ഇൻഷൂറൻസ് കാലാവധി. മൂന്നുവർഷത്തിനിടെ എന്ന് ജോലിയിൽ കയറിയാലും 2022 ജൂലൈ ഒന്ന് മുതലുള്ള ഇൻഷൂറൻസ് തുക നൽകണമെന്നായിരുന്നു സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നത്.

മെഡിസെപ്പുമായി ബന്ധപ്പെട്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥർ പ്രതിഷേധത്തിലായിരുന്നു. ജനുവരിയിൽ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ കുടിശ്ശിക അടച്ചുതുടങ്ങുകയും ചെയ്തു. ഭരണാനുകൂല സംഘടനകൾ വരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സർക്കാർ തീരുമാനം പുനഃപരിശോധിച്ചത്. 2023 ജൂലൈയിൽ സർവിസിൽ കയറുകയും 2022ലെ കുടിശ്ശിക അടച്ചുതീർക്കുകയും ചെയ്ത ജീവനക്കാർക്ക് ആനുകൂല്യം അനുവദിക്കും.
 

The Kerala government has removed the requirement to settle outstanding Medisep dues from 2022. This change aims to simplify the process for beneficiaries and ease the financial burden on them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago