കയറല്ലേ, ബാത്‌റൂമില്‍ വലതുകാല്‍ വച്ച്... ഇടതുകാല്‍ വച്ചേ കയറാവൂ, എന്താണ് സംഭവിക്കുന്നതെന്ന് അനുഭവിച്ചറിയൂ
വീട് നിര്‍മിക്കുമ്പോള്‍ അതിലൊരു പ്രധാനപ്പെട്ട സ്‌പേസ് തന്നെയാണ് ബാത്‌റൂമുകള്‍ക്ക്. പുറത്തും അകത്തും ഒക്കെ നമ്മള്‍ ബാത്‌റൂം ഊണ്ടാക്കാറുണ്ട്. എന്നാല്‍ ഈ ബാത്‌റൂമില്‍ കയറുമ്പോള്‍ നമ്മള്‍ ഏതു കാല്‍വച്ചാണ് കയറുക എന്ന് ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിര്‍ബന്ധമായും ഇനി ശ്രദ്ധിക്കുക. കാരണം വലതുകാല്‍ വച്ചല്ല, ഇടതുകാല്‍ വച്ചാണ് ബാത്‌റൂമില്‍ കയറേണ്ടത്.
ഇതുപോലെ തിരിച്ചിറങ്ങുമ്പോള്‍ വലതുകാലും ഉപയോഗിക്കുക. നാം എപ്പോഴും ഐശ്വര്യമായി കാണുന്നതാണ് വലതുകാല്‍. വലതുകാല്‍ വച്ചു കയറുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതൊരു വിശ്വാസമാണ്. വീട്ടിലേക്ക് നമ്മള്‍ കയറുമ്പോള്‍ വലതുകാല്‍ വച്ചാണ് കയറുക, അതൊരു ഐശ്വര്യം തന്നെയാണ്.അതാണ് നമ്മുടെ വിശ്വാസവും.
ഇതുപോലെ തന്നെയുള്ള വിശ്വാസമാണ് ബാത്‌റൂമില്‍ കയറുമ്പോള്‍ ഇടതുകാല്‍ വച്ചുകയറുക എന്നതും. ആണും പെണ്ണും കുട്ടികളും എല്ലാവരും ഇങ്ങനെ തന്നെ ചെയ്യുക. ഇത് നമുക്ക് പോസിറ്റീവ് ഊര്‍ജം തരുന്നതാണ്. ബാത്‌റൂമില്‍ കയറുന്നത് മലമൂത്രവിസര്‍ജനത്തിനാണെങ്കിലും കുളിക്കാനാണെങ്കിലും ശരീരത്തെ ശുചിയാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം പോവുന്നത്. ഇവിടെ നീച സ്ഥിതിയാണ് പൊതുവേ.
അതുപോലെ, നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് ഒന്നിന് വലുപ്പക്കൂടുതലും മറ്റേതിന് വലുപ്പക്കുറവുമുണ്ടാവും. കാല്‍ കൈ ഒക്കെ ശ്രദ്ധിച്ചാല്‍ നമുക്കത് മനസിലാവും. ഇതുപോലെ പുരുഷന് വലതു ഭാഗത്തും സ്ത്രീക്ക് ഇടതുഭാഗത്തുമാണ് ബലക്കൂടുതല്‍ ഉള്ളത്. '
മാത്രമല്ല, ശരീരത്തിലെ വിസര്‍ജ്യങ്ങള്‍നീക്കം ചെയ്യാന്‍ സ്ത്രീ ഇടതുകാലില്‍ ബലം കൊടുക്കുകയും പുരുഷന്‍ വലതുകാലില്‍ ബലം കൊടുക്കുകയും ചെയ്യും. അപ്പോള്‍ വിസര്‍ജനം എളുപ്പമാവുകയും ചെയ്യും. ശേഷം ബാത്‌റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ വലതുകാല്‍ വച്ച് തന്നെ ഇറങ്ങുക. ശരീരം ശുദ്ധിയാക്കി പോസിറ്റീവ് ഊര്‍ജം നിറച്ചാണ് നാം ബാത്‌റൂമില്‍ നിന്ന് ഇറങ്ങുന്നത്. ഇത് നമ്മളില്‍ ഉന്‍മേഷം ഉണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."