HOME
DETAILS

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ഓല

  
Web Desk
August 12 2024 | 14:08 PM

The ola that Conquered Indian Roads

ഇന്ന് നമുക്കെല്ലാം പരിചിതമായ കമ്പനിയാണ് ഓല. ഇന്ത്യയിലെ ആദ്യത്തെ ക്യാബ് അഗ്രഗേറ്റര്‍ ബിസിനസ്സായ Ola യാണ് ക്യാബ് സേവനങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ലളിതമാക്കി മാറ്റിയത്. പഞ്ചാബിലെ ലുധിയാന സ്വദേശി ഭവിഷ് അഗര്‍വാള്‍ ആണ് ഓല കാബ്‌സിന്റെ സഹസ്ഥാപകന്‍. 

2008ല്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ഭവിഷ് പിന്നീട് രണ്ട് വര്‍ഷത്തോളം മൈക്രോസോഫ്റ്റ് റിസര്‍ച്ച് ല്‍ ജോലി ചെയ്തു. മറ്റെല്ലാ സംരംഭകരെയും പോലെ ഭവിഷ് ആദ്യം തുടങ്ങിയ സംരംഭം Ola cabs ആയിരുന്നുില്ല. അവധിക്കാല പാക്കേജുകളും വീക്ക്ഏന്‍ഡ് ട്രിപ്പുകളും വാഗ്ദാനം ചെയ്യുന്ന ഓലട്രിപ് ആണ് ആദ്യം ആരംഭിച്ചത്. ഒരിക്കല്‍ ഭവിഷിന് ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂരിലേക്ക് പോകേണ്ടിവന്നു, അതിനായി ഒരു കാര്‍ വാടകയ്‌ക്കെടുത്തു, ആ ക്യാബ് അനുഭവം ഭയപ്പെടുത്തുന്നതായിരുന്നു. ഡ്രൈവര്‍ യാത്രാമധ്യേ കാര്‍ നിര്‍ത്തി കൂടുതല്‍ തുക ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ഡ്രൈവര്‍ ഭവിഷിനെ വഴിയില്‍ ഉപേക്ഷിച്ചു പോയി. ഈയൊരു ദുരനുഭവത്തില്‍ നിന്ന് ക്യാബ് ബുക്കിംഗ് സേവനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ ഭവിഷ്, Olatrips ന്റെ ബിസിനസ്സ് മോഡല്‍ ഇന്ന് നമ്മള്‍ കാണുന്ന Ola cabs എന്നതിലേക്ക് മാറ്റി. അങ്ങനെ 2010ല്‍ സുഹൃത്തായ അങ്കിത് ഭാട്ടിക്കൊപ്പം ഒല കാബ്‌സ് ആരംഭിച്ചു.

തുടക്കത്തില്‍ ഭവിഷിന്റെ സ്റ്റാര്‍ട്ടപ്പ് പദ്ധതികളോട് യോജിക്കാതിരുന്ന മാതാപിതാക്കള്‍, സ്‌നാപ്ഡീല്‍ സ്ഥാപകന്‍ കുനാല്‍ ബഹല്‍, റെഹാന്‍ യാര്‍ ഖാന്‍, അനുപം മിത്തല്‍ എന്നിവരില്‍ നിന്ന് ആദ്യ റൗണ്ട് നിക്ഷേപം ലഭിച്ചതോടെ അദ്ദേഹത്തെ കൂടുതല്‍ പിന്തുണച്ചു. ഇന്ന് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവിടങ്ങളിലെല്ലാം സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യൂണികോണുകളില്‍ ഒന്നാണ് ഓല. ഏകദേശം 39832 കോടി രൂപ ആണ് നിലവില്‍ ഓല കാബ്‌സ് ന്റെ മൂല്യം

2017 ല്‍ ഭവിഷ് അഗര്‍വാള്‍ ഓല ഇലക്ട്രിക് എന്ന പേരില്‍ മറ്റൊരു കമ്പനി ആരംഭിച്ചു. ഓല ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ആണ്, നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ 40 % ഓല ഇലക്ട്രിക് ആണ്. ഓരോ സംരംഭകന്റെയും യാത്ര ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. കഴിഞ്ഞ 12 വര്‍ഷം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്നും എന്നാല്‍ താന്‍ എപ്പോഴും അതിന് തയ്യാറായിരുന്നു എന്നുമാണ് ഭവിഷ് പറയുന്നത്. 2018ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഭവിഷും ഇടംനേടിയിരുന്നു. ഭവിഷ് അഗര്‍വാള്‍ 2019 ലെ സേബര്‍ അവാര്‍ഡ് സൗത്ത് ഏഷ്യയില്‍ സി.ഇ.ഒ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തുടങ്ങിയ രണ്ട് കമ്പനികളും യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഐ.ഐ.എഫ.്എല്‍ വെല്‍ത്തും, ഹുറണ്‍ ഇന്ത്യയും 2022ല്‍ പുറത്തിറക്കിയ പട്ടിക പ്രകാരം,11,700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് വ്യക്തമാതക്കുന്നു.

 Discover the story behind the humble ola that has conquered Indian roads, symbolizing the country's rich cultural heritage and love for street food, as it wraps around the fingers of Indians, carrying the flavors of the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago