ടമ്പിള്‍ ഡ്രൈ, ചെറിയ ആശയത്തില്‍ നിന്ന് കോടികള്‍ ആസ്ഥിയുള്ള ബിസിനസിലേക്ക്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) തുടങ്ങിയ മികച്ച പഠന കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇവിടെ പഠിച്ചതു കൊണ്ടു മാത്രം ജീവിതത്തില്‍ വിജയിക്കാനാവില്ല, നമുക്ക് ചുറ്റുമുള്ള അവസരങ്ങള്‍ തിരിച്ചറിയാനാണം. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയവരില്‍ അധികവും വലിയ സ്ഥാപനങ്ങളില്‍ ജോലി നേടി കരിയര്‍ സുരക്ഷിതമാക്കുകയാണ് പതിവ്.
റിസ്‌ക് എടുക്കാനും, പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും പരിശ്രമിക്കാറുള്ളത് വളരെ കുറച്ചു പേര്‍ മാത്രമാണ്. ഇതില്‍ തന്നെ വിജയം നേടിയവര്‍ വളരെ കുറവാണ്. വലിയ ഡിഗ്രികള്‍ നേടിയിട്ടും സ്വന്തം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് വിജയം നേടിയ വ്യക്തിയാണ് ഗൗരവ് തിയോതിയ. ടംബിള്‍ഡ്രൈ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ അലക്കു, ഡ്രൈ ക്ലീനിംഗ് ശൃംഖലകളിലൊന്നിന്റെ സഹസ്ഥാപകനാണ് ഗൗരവ്.
2019ല്‍ മാത്രം സ്ഥാപിതമായ Tumbledry ക്ക് ഇന്ന് രാജ്യത്ത് 360 ല്‍ അധികം നഗരങ്ങളിലായി 1000 ലധികം സ്റ്റോറുകളാണുള്ളത്. ഐ.ഐ.ടി ധന്‍ബാദില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബി.ടെക്കും, ഐ.ഐ.എം അഹമ്മദാബാദില്‍ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കിയ ഗൗരവ് വളരെ ചെറിയ ആശയത്തില്‍ നിന്നാണ് വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. എയര്‍ടെല്‍, ലാവ, ഡി.ആര്‍.ഡി.ഒ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ സ്ട്രാറ്റജി, ബിസിനസ് പ്ലാനിംഗ്, സെയില്‍സ് തുടങ്ങിയ വകുപ്പുകളിലായി ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഗൗരവിനുണ്ട്.
2016-18ല്‍ ഗൗരവും കമ്പനി സഹസ്ഥാപകനായ നവീന്‍ ചൗളയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെ നടത്തിയ ഒരു യാത്രയില്‍ നിന്നാണ് Tumbledry യുടെ ആരംഭം. അവിടെ അലക്കുശാലകളുടെ വിപണി കുതിച്ചുയരുന്നത് നേരിട്ടു കണ്ട ഗൗരവ് എന്തുകൊണ്ട് ഇന്ത്യയില്‍ ഈ ആശയം പ്രയോഗിച്ചു കൂടാ എന്ന് ചിന്തിച്ചു.
അങ്ങനെ നോയിഡയില്‍ അവര്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6.5 കോടി ആയിരുന്ന കമ്പനിയുടെ വരുമാനം 2020-2021 ല്‍ 14.4 കോടിയായി വളര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."