ആരോഗ്യത്തിന് ആവശ്യമായതും രുചികരവുമായ ഈ ഡ്രിങ്ക്‌സ് കുടുച്ചൂ നോക്കൂ, ഈ എനര്‍ജി ഡ്രിങ്കുകള്‍ വീട്ടില്‍ തന്നെ തയാറാക്കാം
വീട്ടില്‍തന്നെ നമുക്ക് ആരോഗ്യകരവും പ്രകൃതിദത്തവുമായ എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കാം. കടകളില്‍ നിന്ന് വാങ്ങുന്നവ എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും ഉണ്ടാകും. എന്നാല്‍ വീട്ടില്‍ നിന്നു തന്നെയാവുമ്പോള്‍ പ്രിസര്‍വേറ്റീവുകളില്ല, പഞ്ചസാരയുടെ അളവ് ക്രമാതീതമാക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. മാത്രമല്ല സ്വാഭാവിക വിറ്റാമിനുകളും ധാതുക്കളും കിട്ടുകയും ചെയ്യുന്നു.
ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് നിറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എനര്‍ജി ഡ്രിങ്ക് കുടിക്കുക എന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായതെല്ലാം പ്രകൃതിയില്‍ നിന്ന് നമുക്ക് കിട്ടുന്നുണ്ട്. വീട്ടില്‍ തന്നെ എളുപ്പം തയാറാക്കി കഴിക്കാവുന്ന ചില പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കുകള്‍ നോക്കാം.
മാമ്പഴം- കിവി
അമേരിക്കന്‍ ഐക്യനാടുകളിലെ കൃഷി വകുപ്പിന്റെ കണക്കില്‍ മാമ്പഴത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് 60 ശതമാനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രുചിയേറിയ പഴവര്‍ഗമാണ് കിവി. മാമ്പഴവും കിവി യും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. കിവി ഹൃദയാരോഗ്യത്തിനും ദഹനത്തിനും പ്രതിരോധശേഷിക്കുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നു.
തേങ്ങാവെള്ളവും നാരങ്ങയും
തേങ്ങാവെള്ളം രുചിയേറിയതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ധാരാളമായി ഇതിലുണ്ട്. വ്യായാമത്തിനു ശേഷം തേങ്ങവെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു കപ്പ് തേങ്ങാവെള്ളമെടുക്കുക. ഒരു സെര്‍വിങ് ഗ്ലാസില്‍ ഉപ്പ്, തേന്‍, നാരങ്ങാ നീര് എന്നിവ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം അതിലേക്ക് തേങ്ങാവെള്ളം ഒഴിച്ചുകൊടുക്കുക. നന്നായി ഇളക്കുക. കുറച്ച് ഐസ്‌ക്യൂബ് കൂടെയിട്ടു കുടിച്ചു നോക്കിയേ... സൂപ്പര്‍ ഡ്രിങ്കാണിത്
ഇഞ്ചിയും -ഏലയ്ക്കയും
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈ രണ്ടു ചേരുവകള്‍ മതി. പഞ്ചസാരയോ കഫീനോ ഇതിലില്ല. ഒരു കപ്പില്‍ 2 കഷണം ഇഞ്ചി തൊലികളഞ്ഞ് നേര്‍മയായി മുറിച്ചിടുക. അതിലേക്ക് ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞപൊടിയും കാല്‍ ടീസ്പൂണ്‍ ഇഞ്ചിനീരും 10 സ്പൂണ്‍ തേനും ചേര്‍ത്ത് നേരിയ ചുടുവെള്ളത്തില്‍ ചേര്‍ത്തുകുടിക്കുക. ഇഞ്ചിയും ഏലയ്ക്കയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും മഞ്ഞള്‍ നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പൈനാപ്പിള്‍ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പൈനാപ്പിള്‍. ഇതിലേക്ക് ഒരുനുള്ള വറുത്ത ജീരകം, ഉപ്പ്, പഞ്ചസാര എന്നിവയെല്ലാം ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുക. ഈ പാനീയം നമ്മുടെ ദിവസത്തെ ഉന്മേഷ പൂര്‍ണമാക്കാന്‍ സഹായിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഒരു ജൂസ് വിഭവമാണ് ഇത്. പൈനാപ്പിള്‍ പന്ന എന്നും ഇൗ ജ്യൂസ് അറിയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."