ഡിപ്രഷന്‍ ഉണ്ടോ? എങ്കില്‍ മനസിന് സന്തോഷം നല്‍കാനുള്ള വഴികള്‍ അറിയാതെ പോവരുതേ
ചിട്ടയായ ഒരു ജീവിതശൈലിയാണ് നമുക്ക് ആദ്യം വേണ്ടത്. അതാണ് നമുക്ക് ആരോഗ്യമുള്ള ശരീരവും മനസ്സും സമ്മാനിക്കുന്നത്. എന്നാല്‍ ഉദാസീനമായ ജീവിതശൈലി നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
ദൈനംദിന പ്രവൃത്തികള്‍ പോലും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ലളിതമായ രീതിയില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ അത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മികച്ച മാനസികാരോഗ്യം നല്‍കുകയും ചെയ്യുന്നു.
വ്യായാമം പതിവാക്കുന്നത് മാനസിക, ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. മാത്രമല്ല, വ്യായാമം ചെയ്യുന്നത് പ്രമേഹം, രക്തസമര്‍ദ്ദം, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ അപകടസാധ്യതകളെ കുറയ്ക്കുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി നേടിത്തരുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും നല്ല സ്വാധീനം ചെലുത്തുന്നു. വ്യായാമത്തിലൂടെ ന്യൂറോപ്ലാസ്റ്റിറ്റി മെച്ചപ്പെടുകയും അതുവഴി മാനസിക സന്തോഷവും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാവസ്ഥ, പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
മാംസം, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയുടെ നിരക്ക് കുറവാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. അതുപോലെ ജങ്ക് ഫുഡ് ഒഴിവാക്കുന്നതും മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇതടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍, തലച്ചോര്‍ സെറോട്ടോണിന്‍ പുറത്തുവിടുകയും മാനസികവും വിഷാദരോഗ ലക്ഷണങ്ങളും കുറയ്ക്കാന്‍ ഇവ സഹായിക്കുകയും ചെയ്യുന്നു.
ഫ്ളാക്സ് സീഡ്, വാല്‍നട്ട് എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. അതുപോലെ വിറ്റാമിന്‍ ബി 6 കുറവുള്ളവരിലും വിഷാദരോഗം കാണാം. ധാന്യങ്ങള്‍, ബ്രൗണ്‍ റൈസ് എന്നിവയില്‍ ബി 6 ഉണ്ട്. ചിക്കന്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, നട്സ്, സൂര്യകാന്തി വിത്തുകള്‍ എന്നിവയിലും ബി വിറ്റാമിനുകള്‍ ധാരാളമുണ്ട്്.
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഗ്രീന്‍ ടീ നമുക്കൊരു റിലാക്‌സേഷന്‍ തരുന്നതാണ്. കാരണം അതില്‍ അമിനോ ആസിഡ്, തിനൈന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ ഇത് മെച്ചപ്പെടുത്തുന്നു.
അതുപോലെ മദ്യപാനം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ മോശം ശീലങ്ങളും ഉപേക്ഷിക്കേണ്ടതാണ്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും നല്ല ഉറക്കത്തിന് കഴിവുണ്ട്.
ഉറക്കമില്ലായ്മയുള്ളവര്‍ക്ക് നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത പത്തിരട്ടി യാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പതിവായി ഉറക്കസമയം ക്രമീകരിക്കുക, എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുക, നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ഒരു നല്ല ഉറക്കം കിട്ടുന്നതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക. ഒരുപാട് ചിന്തിച്ചുകൂട്ടി മനസ്സിനെ കുഴപ്പിക്കാതിരിക്കുക. നമ്മുടെ ചിന്തകളാണ് നമ്മളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നത്. ഓരോ പ്രശ്‌നവും സമാധാനത്തോടെയും ലളിതമായും കൈകാര്യം ചെയ്യുക.
നമ്മുടെ ഹോബികള്‍ക്കായി സമയം കണ്ടെത്തുക. എപ്പോഴാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് അത് മനസിലാക്കി യാത്രയോ, പാട്ടോ, വ്യായാമമോ, വിനോദമോ, കൂട്ടുകാരോ, പുസ്തകങ്ങളോ എന്തു തന്നെയായാലും അതിനായി സമയം നീക്കിവയ്ക്കുക. ചിന്തകള്‍ എപ്പോഴും പോസിറ്റീവ് ആയി നിലനിര്‍ത്താന്‍ ശ്രമിക്കുക.
ബന്ധങ്ങള്‍ വളര്‍ത്തുക. കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതുമൊക്കെ നിങ്ങളുടെ സന്തോഷം മെച്ചപ്പെടുത്തുന്നു.
നേരെമറിച്ച്, സാമൂഹികമായി ഒറ്റപ്പെട്ടാല്‍ അത് മാനസികമായും ശാരീരികമായും ആരോഗ്യത്തെ ബാധിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുകയും ഏകാന്തതയിലേക്ക് പോവാതിരിക്കുകയും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."