സുരക്ഷിത സ്ഥലങ്ങളില്‍ നിന്നൊഴിഞ്ഞു പോകാന്‍ ഉത്തരവിറക്കി ഇസ്‌റാഈല്‍ സൈന്യം
മധ്യ, തെക്കന്‍ ഗസ്സയില്‍നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ഉത്തരവിറക്കി. ഉത്തരവ് പ്രകാരം നേരത്തെ സുരക്ഷിത സ്ഥലങ്ങളെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും പാലായനം ചെയ്ത് അഭയാര്‍ഥികളായെത്തിയ ജനങ്ങളാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഖാന്‍ യൂനിസ് നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ദേര്‍ അല്‍ബലഹിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഷെല്‍ട്ടറുകളില്‍ അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളോടാണ് ഒഴിഞ്ഞുപോകാനറിയിച്ചിരിക്കുന്നത്. ഇസ്‌റാഈല്‍ സൈന്യം ആരോപിക്കുന്നത് ഹമാസ് ബേസുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളാണിതെന്നും ഇവിടെ നിന്നാണ് തങ്ങള്‍ക്കെതിരെ റോക്കറ്റുകളും ഷെല്ലുകളും വര്‍ഷിക്കുന്നതെന്നുമാണ്.
സിവിലിയന്‍ ജനതക്ക് പരമാവധി ദോഷം കുറക്കുന്നതിനും യുദ്ധമേഖലയില്‍നിന്ന് മാറിത്താമസിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നതെന്ന് ഇസ്‌റാഈല്‍ സൈന്യം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍ സൈന്യം ഒഴിഞ്ഞുപോകാനുള്ള പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം സുരക്ഷിത കേന്ദ്രമെന്ന് സൈന്യം തന്നെ പ്രഖ്യാപിച്ച അല്‍ മവാസിയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
The Israeli army has issued an order for Palestinians to vacate safe zones, sparking concerns over displacement and humanitarian crisis. This development raises alarm over the escalating situation and potential human rights violations in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."