മുരിങ്ങയില ഉണ്ടോ വീട്ടില്‍? എങ്കില്‍ കഴിക്കാന്‍ മറക്കണ്ട, ഇറച്ചിയും മീനും മുട്ടയുമൊക്കെ കഴിക്കുന്നതിന് പകരം ഇതുമതി
മുരിങ്ങ മരം മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാവുന്ന ഒരു മരമാണ്. പ്രത്യേകിച്ച് മലയാളികള്‍ക്ക് മുരിങ്ങയില ക്കറിയും മുരിങ്ങയില തോരനും മുരിങ്ങക്കായും മുരിങ്ങാപൂവ് ഉപ്പേരിയും ഒക്കെ ഇല്ലാത്ത ഒരു ജീവിതമില്ല. അതായാത് ഇതിന്റെ ഒട്ടുമിക്ക ഭാഗവും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമെന്ന്.
പ്രസവിച്ച സ്ത്രീകള്‍ക്ക് ഒരു ഔഷധം പോലെ മുരിങ്ങയിലച്ചോറ് നല്‍കുന്ന പതിവ് പണ്ടുമുതലേ ഉണ്ട്. മാത്രമല്ല രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിച്ച് പ്രമേഹത്തെ പ്രതിരോധിക്കാനുമൊക്കെയുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.
ഇതിന്റെ ഗുണങ്ങള്‍ കായിലാണോ പൂവിലാണോ ഇലയിലാണോ എന്നത് പലര്‍ക്കും സംശയമുള്ളകാര്യമാണ്. എന്നാല്‍, മുരിങ്ങയുടെ ഈ പറഞ്ഞ എല്ലാ ഭാഗങ്ങളും ഗുണകരമാണ്. എങ്കിലും മുരിങ്ങയുടെ ഇലയ്ക്ക് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം മറ്റ് പല പോഷകാഹാരങ്ങളും കഴിക്കുന്നതിന്റെ ഗുണം മുരിങ്ങ ഇല മാത്രം കഴിച്ചാല്‍ ലഭിക്കും.
കറിയായോ, തോരനായോ ചോറിലിട്ടോ ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തിയോ എങ്ങനെ വേണമെങ്കിലും കഴിക്കാം. എങ്ങനെ ആയാലും മുരിങ്ങയില ദിവസവും എല്ലാവരും കഴിക്കുന്നത് ശീലമാക്കണം. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചെറുപ്പം മുതലേ മുരിങ്ങയില നല്‍കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും പ്രോട്ടീന്‍ ലഭിക്കാനും സഹായിക്കും.
മുരിങ്ങയിലയില്‍ 10.74 ശതമാനം മുതല്‍ 30.29 ശതമാനം വരെ പ്രോട്ടീന്‍ ഉണ്ട്. ഇത് പേശീ വളര്‍ച്ചയെയും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിനും ചര്‍മ്മാരോഗ്യത്തിനും പ്രോട്ടീന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്.
മുരിങ്ങയിലയില്‍ അവശ്യ അമിനോ ആസിഡുകള്‍ ധാരാളമായുണ്ട്. ശരീരത്തിന് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഈ അമിനോ ആസിഡുകള്‍ ഭക്ഷണത്തിലൂടെയേ നമുക്ക് ലഭിക്കകയുള്ളൂ. അതിനാല്‍ മുരിങ്ങയില പതിവായി കഴിക്കുക.
മുരിങ്ങയിലയിലെ മറ്റൊരു പ്രധാന പോഷകഘടകം ബീറ്റകരോട്ടിന്‍ അഥവാ പ്രോവൈറ്റമിന്‍ എ ആണ്. ശരീരം ഇതിനെ വൈറ്റമിന്‍ എ ആക്കി മാറ്റും. കാഴ്ചശക്തി കൂട്ടുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ മുരിങ്ങയിലയില്‍ ഒമേഗ3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. നീര്‍ക്കെട്ട് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ3 ഫാറ്റി ആസിഡിന് കഴിയുന്നതാണ്. മാത്രമല്ല ,മുരിങ്ങയിലയില്‍ ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു. മാത്രമല്ല, ആവശ്യമായ അളവില്‍ ഒമേഗ6 ഫാറ്റി ആസിഡ് ശരീരത്തിലെത്തേണ്ടത് കോശസ്തരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ആവശ്യവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."