HOME
DETAILS

ഹജ്ജ് : അപേക്ഷകർക്ക് മാർഗനിർദേങ്ങൾ പുറത്തിറക്കി

  
August 18 2024 | 01:08 AM

Guidelines Released for Hajj Applicants by State Hajj Committee

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ജനുവരി 15വരെ കാലാവധിയുള്ള മെഷിൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം.

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്‌), പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്‌, മുഖ്യ അപേക്ഷകന്റെ (കവർ ഹെഡ്) ക്യാൻസൽ ചെയ്ത ഐ.എഫ്.എസ് കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി എന്നിവ അപ‌്ലോഡ് ചെയ്യണം.

കേരളത്തിൽ നിന്ന് മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണുള്ളത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ. സൗകര്യപ്രദമായ രണ്ട് എംപാർക്കേഷൻ പോയിന്റുകൾ മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം. എംപാർക്കേഷൻ പോയിന്റ് പിന്നീട് മാറ്റാൻ കഴിയില്ല.

ജനറൽ കാറ്റഗറി:

ജനറൽ കാറ്റഗറിയിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ചുപേർക്കും രണ്ട് കുട്ടികൾക്കും വരെ ഒരുകവറിൽ അപേക്ഷിക്കാം. കവർ ലീഡർ പുരുഷനായിരിക്കണം. പണമിടപാടിന്റെ ചുമതല കവർ ലീഡർക്കുളളതാണ്. ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലാത്ത വരായിരിക്കണം. ഇതിന് നിർദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമർപ്പിക്കണം.

2023 ജൂലൈ 10നോ ശേഷമോ ജനിച്ച കുട്ടികളെ ഇൻഫന്ററായി ജനറൽ കാറ്റഗറിയിൽ രക്ഷിതാക്കളോടൊപ്പം ഉൾപ്പെടുത്താം. 65 വയസിന് മുകളിൽ പ്രായമുള്ളവർ ഹജ്ജ് ചെയ്തിട്ടില്ലാത്ത അപേക്ഷകരെ നിബന്ധനകൾക്ക് വിധേയമായി സഹായിയായി ഉൾപ്പെടുത്തണം.

സഹായി 18നും 60നുമിടയിലുള്ളവരായിരിക്കണം. സഹായിയുമായുള്ള ബന്ധം രേഖാമൂലം വ്യക്തമാക്കണം. സഹായി അപേക്ഷകൻ്റെ ഭാര്യ,ഭർത്താവ്, മകൻ, മകൾ, മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, സഹോദരൻ, സഹോദരി, മക്കളുടെ മക്കൾ, സഹോദരപുത്രൻ, സഹോദര പുത്രി എന്നിവയിലാരെങ്കിലുമായിരിക്കണം.

(ബന്ധം തെളിയിക്കുതിന് രേഖകൾ ഹാജരാക്കണം. മറ്റൊരു ബന്ധുവിനേയും സഹായിയായി അനുവദിക്കില്ല. നേരത്തെ ഹജ്ജ് ചെയ്യാത്തവർ ലഭ്യമല്ലെങ്കിൽ മാത്രം, മേൽപറഞ്ഞവരിൽപ്പെട്ട ഹജ്ജ്ചെയ്ത സഹായിയെ ഉൾപ്പെടുത്താം. 65 കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദ് ചെയ്യുകയാണെങ്കിൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും.

ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിൽ രണ്ടുവിഭാഗമുണ്ട്. ഹജ്ജ് കർമത്തിന് പോകാൻ പുരുഷ മെഹ്റമായി ആരും ഇല്ലാത്ത സ്ത്രീകൾ ഒരു സഹായിയോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. സഹായി 45നും 60 നുമിടയിലുള്ളവരായിരിക്കണം. അപേക്ഷകർ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. മുമ്പ് ഹജ്ജ് ചെയ്യാത്ത സഹായികൾ ലഭ്യമല്ലെങ്കിൽ മാത്രം ചെയ്തവരെ ഉൾപ്പെടുത്തും.

45 വയസ് പൂർത്തിയായവർക്ക് പുരുഷ മെഹ്റമായി ആരും ഇല്ലാത്ത കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായ പരമാവധി അഞ്ച് സ്ത്രീകൾക്ക് വരെ ഒരുമിച്ച് ഒരുകവറിൽ അപേക്ഷിക്കാം.

അപേക്ഷകർ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഇതിന് നിർദ്ദിഷ്ട മാതൃകയിലുള്ള സത്യപ്രസ്താവന സമർപ്പിക്കണം. അപേക്ഷയുടെയും ഉള്ളടക്കങ്ങളുടെയും (പാസ്പോർട്ടുൾപ്പെടെ) ഫോട്ടോ കോപ്പിയെടുത്ത് സൂക്ഷിക്കണം. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് ഹജ്ജ്കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യും.

നിർദ്ദേശങ്ങൾ ആവശ്യമാണെങ്കിൽ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാം.-രേഖകൾ നറുക്കെടുപ്പിന് ശേഷം സബ്മിറ്റ് ചെയ്താൽ മതി:-

തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറവും അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കണം. രേഖകൾ സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കും. അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കും.

 State Hajj Committee issues guidelines for Hajj applicants, including passport requirements, application procedures, and embankment points in Kerala. Ensure your documents are ready to apply before the deadline.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  18 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  18 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  18 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  19 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  19 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  20 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  20 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  21 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago