HOME
DETAILS

ഓഗസ്റ്റ് 19 ന് കാണാം സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്ന ആകാശവിസ്മയം 

  
August 18 2024 | 13:08 PM

Witness the Rare Supermoon Blue Moon on August 19

ഓഗസ്റ്റ് 19 ന് ലോകം സൂപ്പര്‍ ബ്ലു മൂണ്‍ എന്ന ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 

ഓഗസ്റ്റ് 19ാം തിയതി 2:26 pm നാണ് ഈസ്റ്റേണ്‍ ടൈം അനുസരിച്ച് ഫുള്‍ മൂണ്‍ ദൃശ്യമാവുക. അന്ന് ഇന്ത്യന്‍സമയം രാത്രി 11.56നാണ് ഫുള്‍ മൂണ്‍ കണ്ടുതുടങ്ങുക. ഓഗസ്റ്റ് 19 നാരംഭിക്കുന്ന ഈ ആകാശക്കാഴ്ച മൂന്ന് ദിവസം തുടരും. വരാനിരിക്കുന്ന ഫുള്‍ മൂണ്‍ സൂപ്പര്‍മൂണ്‍ ആണ്. 1979 ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ ആണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിനെ സൂപ്പര്‍മൂണ്‍ എന്ന് പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുക. ഈ വര്‍ഷം ദൃശ്യമാകാനിരിക്കുന്ന നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണ് ഓഗസ്റ്റ് 19ന് ദര്‍ശിക്കാനാകുക. സെപ്റ്റംബറിലും ഒക്ടോബറിലും സൂപ്പര്‍മൂണുകള്‍ വീണ്ടും ആവര്‍ത്തിക്കും. ഓഗസ്റ്റ് 19ലെ സൂപ്പര്‍മൂണ്‍ എന്നത് 'ബ്ലൂ മൂണ്‍' കൂടിയാണ് എന്ന സവിശേഷതയും നിലനില്‍ക്കുന്നു. ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്റെ കൂടുതല്‍ വലിപ്പവും വെളിച്ചവുംമാണ് സൂപ്പര്‍മൂണുകളെ സവിശേഷമാക്കുന്നത്. 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവുമുള്ള ചന്ദ്രനെയാകും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ദര്‍ശിക്കാനാവുക. 

ബ്ലൂ മൂണുകള്‍ രണ്ട് തരത്തിലുണ്ട്. ഇതിന് നീല നിറവുമായി ബന്ധമൊന്നുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഓഗസ്റ്റ് 19ന് കാണാനാകുക. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും ബ്ലൂ മൂണ്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. 1528 ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കാനാരംഭിച്ചത്. ഓഗസ്റ്റ് 19ാം തിയതി വരാനിരിക്കുന്ന 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' ലോകമെമ്പാടും ദര്‍ശിക്കാനാകും.

Get ready for a celestial spectacle! On August 19, a rare Supermoon Blue Moon will appear in the night sky. Don't miss this extraordinary lunar event, where the moon will shine brighter and fuller than usual. Mark your calendars for a thrilling astronomical experience!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  12 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  12 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  12 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  13 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  14 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  14 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago