HOME
DETAILS

ദുബൈ: ക്രിപ്‌റ്റോ കറൻസിയിലും ശമ്പളം നൽകണമെന്ന് കോടതി വിധി

  
August 19 2024 | 03:08 AM

Court ruling to pay salary in crypto currency too

ദുബൈ: കരാറിൽ സമ്മതിച്ച പ്രകാരം യു.എ.ഇ കറൻസിയിലും ക്രിപ്‌റ്റോ കറൻസിയിലും തൊഴിലാളിയുടെ കുടിശ്ശിക ശമ്പളം അടയ്ക്കാൻ സുപ്രധാന വിധിയിൽ ദുബൈ കോടതി ഒരു കമ്പനിയോട് ഉത്തരവിട്ടു. സാമ്പത്തിക ഇടപാടുകളുടെ രീതികൾ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ സുപ്രധാനമായ മാറ്റവും പുരോഗമനപരമായ സമീപനവും അടയാളപ്പെടുത്തി 2024ലെ കേസ് നമ്പർ 1739ലാണ് ദുബൈ കോർട്സ് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. 

യു.എ.ഇ ദിർഹമിന്റെ രൂപമായ ക്രിപ്‌റ്റോ കറൻസിയുടെ ഇക്കോ വാട്ട് ടോക്കണുകളിലും ജീവനക്കാരൻ്റെ പ്രതിമാസ ശമ്പളം നല്കണമെന്നത് കരാരിൽ വ്യക്തമാക്കിയതാണ്. ഏകപക്ഷീയമായ പിരിച്ചുവിടലിലുള്ള കേസിൽ തൊഴിലാളിക്ക് അനുകൂലമായി വിധിച്ചതിനെത്തുടർന്ന്, വേതനം ഇക്കോവാട്ട് ടോക്കണിലും നൽകാൻ കമ്പനിയോട് കോടതി ഉത്തരവിട്ടു.

ആറ് മാസത്തെ ശമ്പളത്തിൻ്റെ 5,250 ഇക്കോ വാട്ട് ടോക്കൺ ഭാഗം തൊഴിലുടമകൾ നൽകാത്തതും തൊഴിലാളിയെ തെറ്റായ രീതിയിൽ പിരിച്ചു വിട്ടതുമാണ് തർക്കത്തിന് കാരണമായതെന്ന് വാസൽ ആൻഡ് വാസൽ മാനേജിംഗ് പാർട്ണർ മഹ്മൂദ് അബു വാസലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. 2024ലെ തീരുമാനമനുസരിച്ചു, തൊഴിലാളിയുടെ മൗലികാവകാശമാണ് വേതനം.

ഈ വിധി 2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ (33) സ്ഥാപിച്ച നിയമ ചട്ടക്കൂട് അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് യു.എ.ഇയിലെ തൊഴിൽ ബന്ധങ്ങളെ നിയന്ത്രിക്കുന്നു. കൂടാതെ, പരമ്പരാഗത വേതന സംരക്ഷണ സംവിധാനത്തിലൂടെ വേതന വിതരണ സംവിധാനങ്ങളിലെ വഴക്കം എടുത്തു കാണിക്കുന്നു -മറ്റൊരു നിയമ വിദഗ്ധൻ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  3 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  3 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  3 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago