HOME
DETAILS

നഗരസഭ ഏറ്റെടുക്കുന്നതിനു മുന്‍പ് അംഗീകൃത കായിക ഏജന്‍സി പരിശോധിക്കും

  
backup
August 30, 2016 | 11:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf-2


തിരൂര്‍: രാജീവ്ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സില്‍ക്കില്‍നിന്നു നഗരസഭ ഏറ്റെടുക്കുംമുന്‍പു സര്‍ക്കാര്‍ അംഗീകരിച്ച കായിക ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കാന്‍ തീരുമാനം. പരിശോധനയ്ക്കായി നഗരസഭാ എന്‍ജിനിയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയും നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഇതിനു ശേഷം കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അന്തിമ തീരുമാനമെടുക്കാനുമാണ് ധാരണ.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ക്രമേക്കട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതു കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം, സ്റ്റേഡിയത്തിന്റെ  സംരക്ഷണത്തിനും വികസനത്തിനും എം.പി, എം.എല്‍.എ, സര്‍ക്കാര്‍ എന്നിവിടങ്ങളില്‍നിന്നു സഹായം തേടല്‍ തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിനു കാത്തുനിന്നാല്‍ സമയം വൈകുമെന്നതിനാലാണ് പുതിയ തീരുമാനമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷണം വേണമെന്നുതന്നെയാണ് ആരോപണം ഉയര്‍ന്നതുമുതലുള്ള തങ്ങളുടെ നിലപാടെന്നും നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടം ഈടാക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
അംഗീകൃത ലേഔട്ടില്‍നിന്നു വ്യതിചലിച്ചെന്ന നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ശരിയല്ലെന്നും എം.എല്‍.എയുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സില്‍ക്കും എം.എല്‍.എയുമെല്ലാം നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഉപാധികളോടെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാമെന്നു ചെയര്‍മാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചെയര്‍മാന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്‍കാല നടപടികളെ ന്യായീകരിച്ചും ചെയര്‍മാന്റെ വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്തും രംഗത്തുവന്നു. ഇതോടെ കുറേ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവിലാണ് സ്റ്റേഡിയം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികള്‍ അംഗീകരിച്ച് വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  9 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  9 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  9 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  9 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  9 days ago
No Image

ഹമാസ് ആയുധം വെച്ച് കീഴടങ്ങണം; ഗസ്സ പുനർനിർമാണത്തിൽ വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു

International
  •  9 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  9 days ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  9 days ago
No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  9 days ago