മദ്യനയക്കേസില്‍ കെജ്രിവാളിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍; സിബിഐ മറുപടി നല്‍കും
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റിനെതിരെ നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. ഇതില്‍ സിബിഐ ഇന്ന് കോടതിയില്‍ മറുപടി നല്‍കുന്നതാണ്.
കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതിര്‍ത്തേക്കും. അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് കെജ്രിവാള് പുലര്‍ത്തിയതെന്നും സിബിഐ കോടതിയെ അറിയിക്കുമെന്നും റിപോര്‍ട്ട്. അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അരവിന്ദ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ ജയിലിലായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിഹാര്‍ ജയിലില്‍ 17 മാസത്തോളം തടവില്‍ കഴിഞ്ഞ സിസോദിയ പുറത്തിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."