ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്; പുറത്തുവിട്ടത് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയശേഷം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്. പുറത്തുവിടാന്‍ ഉത്തരവിട്ട ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആരോപണം. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ നീക്കം.
അതേസമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ അബ്ദുള്‍ ഹക്കീം ഈ റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് നിര്‍ദ്ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."