HOME
DETAILS

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

  
കെ. ഷിന്റുലാൽ 
December 14, 2024 | 3:32 AM

Drunkards beware  Home Department to procure 295 breathalyzers

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിനായി പൊലിസ് കൂടുതൽ പരിശോധനാ ഉപകരണങ്ങൾ വാങ്ങുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ മുഖമുൾപ്പെടെ പതിയുന്ന കാമറാ സംവിധാനത്തോടു കൂടിയ 295 ബ്രത്ത് ആൽക്കഹോൾ അനലൈസറുകൾ വാങ്ങാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 
എല്ലാ ജില്ലകളിലെയും പൊലിസ് സ്‌റ്റേഷനുകളിൽ നേരത്തെ ബ്രീത്ത് അനലൈസർ ലഭ്യമാക്കിയിരുന്നു. എന്നാൽ പരിപാലിക്കാത്തതിനാൽ പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

 പലപ്പോഴും ബ്രീത്ത് അനലൈസർ ഇല്ലാത്തത് തിരക്കേറിയ സ്‌റ്റേഷനുകളിൽ പൊലിസിനെ കുഴക്കാറുണ്ട്. പട്രോളിങ്ങിനിടയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടിയാൽ വൈദ്യപരിശോധനയ്ക്കും മറ്റുമായി മണിക്കൂറുകൾ  ചെലവിടേണ്ട അവസ്ഥയാണുള്ളത്.   ബ്രീത്ത് അനലൈസർ ഉണ്ടെങ്കിൽ  മദ്യപിച്ചിട്ടുണ്ടോയെന്ന് എളുപ്പത്തിൽ തിരിച്ചറിയാം. വാഹനമോടിച്ചയാളെ സ്‌റ്റേഷനിൽ എത്തിച്ച് നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫിസറുടെ പേര് എന്നിവയടങ്ങിയ രസീതി  സഹിതം അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയാൽ മതി.  ബ്രീത്ത് അനലൈസറിന്റെ അഭാവത്തിൽ പൊലിസുകാർക്ക് മണിക്കൂറുകളോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

ഡോക്ടർ പരിശോധിച്ചശേഷം രക്തപരിശോധനയ്ക്ക് അയയ്ക്കും.  ഫലം ലഭിക്കാൻ ഏറെ നേരത്തെ കാത്തിരിപ്പ് വേണം. വീണ്ടും ഡോക്ടറെ സമീപിച്ച് റിപ്പോർട്ട് വാങ്ങി സ്‌റ്റേഷനിലെത്തിക്കും.  പിന്നീട് നോട്ടിസുമായി കോടതിയിലെത്തി പിഴയടയ്ക്കണം. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് കൂടുതൽ ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

 

Kozhikode: The Kerala Police are procuring additional equipment to strengthen their crackdown on drunk driving. The state government's decision to buy 295 breath alcohol analyzers, equipped with cameras to record the faces of those being tested, aims to improve enforcement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago