12 കാരിയെ ബലാത്സംഗം ചെയ്തു; അയോധ്യയില്‍ പ്രതിയുടെ 3 കോടി രൂപയുടെ ഷോപ്പിങ് കോംപ്ലക്‌സ് ഇടിച്ചുനിരത്തി
അയോധ്യ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയില്‍ 12 വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ മൊയ്തു ഖാന്‍(65), ഇയാളുടെ സഹായി രാജു ഖാന്‍ എന്നിവര്‍ ജൂലായ് 30-ന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ചത്.
3 കോടി രൂപയോളം വിലമതിക്കുന്ന 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്‌സ് എട്ടു വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. ഷോപ്പിങ് കോംപ്ലക്‌സ് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി 4 മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് കെട്ടിടം പൊളിച്ചത്.
കേസില്‍ അറസ്റ്റിലായതിന് ശേഷം, മൊയ്ദ് ഖാന്റെ മറ്റൊരു കെട്ടിടം - 3,000 ചതുരശ്ര അടി സ്ഥലത്ത് നിര്‍മ്മിച്ച ഒരു ബേക്കറിയും ഈ മാസം ആദ്യം തകര്‍ത്തിരുന്നു. മൊയ്തു ഖാന്‍ സമാജ് വാദി പാര്‍ട്ടി നേതാവാണെന്നാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഓഗസ്റ്റ് ഏഴിന് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. പ്രതികളുടെ ഡി.എന്‍.എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഇത് കേസില്‍ നിര്‍ണായകമാകുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."